/sathyam/media/media_files/2025/05/23/cRUXkIjJjFfQq3tvsdxs.jpg)
ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ വീണ്ടും കോവിഡ്​ ബാധ. 10 പേർക്ക്​ രോഗം സ്ഥിരീകരിച്ചു. കോവിഡിന്‍റെ പുതിയ വകഭേദമാണ്​ പടരുന്നത്​.
വിവിധ രാജ്യങ്ങളിൽ വൻതോതിൽ പടരുന്ന പുതിയ വകഭേദമാണോയെന്ന്​ കണ്ടെത്താൻ ഇന്ത്യൻ കൗൺസിൽ ഓഫ്​ ​മെഡിക്കൽ റിസർച്ചിൽ (ഐ.സി.എം.ആർ) സാമ്പിൾ വിശദ പരിശോധക്ക്​ അയച്ചിട്ടുണ്ട്​.
ജില്ലയുടെ പല ഭാഗങ്ങളിലുള്ളവരാണ്​ രോഗബാധിതർ എന്നതിനാൽ രോഗവ്യാപനമുണ്ടായിട്ടില്ലെന്നാണ്​ ആരോഗ്യ വകുപ്പിന്‍റെ പ്രാഥമിക നിഗമനം.
ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ പടരുന്ന ഒമിക്രോണ്‍ ജെ.എന്‍ 1 വകഭേദങ്ങളായ എൽ.എഫ്​ 7, എൻ.ബി 1.8 എന്നിവക്ക്​ രോഗവ്യാപന ശേഷി കൂടുതലാണ്. ഇതിൽ ഏതെങ്കിലുമാണോ ജില്ലയിൽ പിടിപെട്ടതെന്നാണ്​​ പരിശോധിക്കുന്നത്​​.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us