ഡല്‍ഹി: കേരളത്തില്‍ കോവിഡ്-19 കേസുകളില്‍ വീണ്ടും വര്‍ധനവ് കാണുന്നു. മെയ് മാസത്തില്‍ ഇതുവരെ സംസ്ഥാനത്തുടനീളം 182 അണുബാധകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അഭ്യര്‍ത്ഥിച്ചു.
ഹോങ്കോംഗ്, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലെ സ്ഥിതിഗതികള്‍ ചൂണ്ടിക്കാട്ടി, സംസ്ഥാനത്തിന്റെ തയ്യാറെടുപ്പിനെക്കുറിച്ച് വീണ ജോര്‍ജ് വ്യക്തമാക്കി.
ഒമിക്രോണ്‍ ജെഎന്‍1 ഉപ വകഭേദങ്ങളായ എല്‍എഫ്.7, എന്‍ബി.1.8 എന്നിവയാണ് തെക്കുകിഴക്കന്‍ ഏഷ്യന്‍ മേഖലകളില്‍ കേസുകളുടെ വര്‍ദ്ധനവിന് കാരണമാകുന്നത്.
തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ കോവിഡ് കേസുകൾ ധാരാളമായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്നും കേരളത്തിലും കോവിഡ് വർധിക്കാനുള്ള സാധ്യതയുണ്ടെന്നും മന്ത്രി പറഞ്ഞു. തീവ്രത കൂടുതലല്ലെങ്കിലും സ്വയം പ്രതിരോധം പ്രധാനമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.