Advertisment

സംസ്ഥാനത്തെ അര ലക്ഷം കന്നുകാലികള്‍ക്കു ഇന്‍ഷുറന്‍സ് പരിരക്ഷ. നേട്ടം പ്രതിസസന്ധിയിലൂടെ കടന്നു പോകുന്ന കര്‍ഷകര്‍ക്ക്. അഞ്ചു ലക്ഷം രൂപ വരെ പേര്‍സണല്‍ ആക്‌സിഡന്റല്‍ ഇന്‍ഷുറന്‍സ് കവറേജ്

സംസ്ഥാനത്തെ അരലക്ഷം കന്നുകാലികള്‍ക്കു ഇന്‍ഷുറന്‍സ് പരിരക്ഷ

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update
G

കോട്ടയം: സംസ്ഥാനത്തെ അരലക്ഷം കന്നുകാലികള്‍ക്കു ഇന്‍ഷുറന്‍സ് പരിരക്ഷ. നേട്ടം പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന കന്നുകാലി കര്‍ഷകര്‍ക്ക്. ഒരു ലക്ഷം രൂപയ്ക്ക് 20 രൂപ എന്ന നിരക്കില്‍ നാമമാത്ര പ്രീമിയം മാത്രമാണു കര്‍ഷകന്‍ നല്‍കേണ്ടത്. 

Advertisment

യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിയുമായി സഹകരിച്ച് മൃഗസംരക്ഷണ വകുപ്പാണ്‌ കന്നുകാലി ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ ധാരണാപത്രം ബുധനാഴ്ച ഒപ്പിടും.


ആദ്യഘട്ടത്തില്‍ അമ്പതിനായിരം കന്നുകാലികള്‍ക്കാണ് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുന്നത്. 65,000 രൂപ വരെ മതിപ്പുവിലയുള്ള കന്നുകാലികള്‍ക്കാണ് ഇന്‍ഷുറന്‍സ് പരിരക്ഷ. 


പൊതുവിഭാഗത്തില്‍പ്പെട്ട കുടുംബങ്ങളുടെ ഉടമസ്ഥതയിലുള്ള കാലികള്‍ക്ക് 50 ശതമാനവും, പട്ടികജാതി, പട്ടികവര്‍ഗ കുടുംബങ്ങളുടെ ഉടമസ്ഥതയിലുള്ള കാലികള്‍ക്ക് 70 ശതമാനവും പ്രീമിയം തുക സര്‍ക്കാര്‍ സബ്‌സിഡി നല്‍കും.

യുണൈറ്റഡ് ഇന്‍ഷുറന്‍സ് കമ്പനി വഴി നടപ്പാക്കുന്ന പദ്ധതിയില്‍ ഒരുവര്‍ഷ ഇന്‍ഷുറന്‍സ് കാലയളവിലേക്കായി ഉരുവിന്റെ മതിപ്പുവിലയുടെ 4.48 ശതമാനമായിരിക്കും പ്രീമിയം തുക. മൂന്നു വര്‍ഷത്തേക്ക് ഇന്‍ഷൂര്‍ ചെയ്യുന്നതിനായി മതിപ്പുവിലയുടെ 10.98 ശതമാനം പ്രീമിയം നിരക്കും നിശ്ചയിച്ചിട്ടുണ്ട്.


പദ്ധതിയില്‍ കര്‍ഷകര്‍ക്കുള്ള പേഴ്‌സണല്‍ ആക്‌സിഡന്റ് ഇന്‍ഷുറന്‍സ് സംസ്ഥാന ഇന്‍ഷുറന്‍സ് വകുപ്പ് നേരിട്ട് നടപ്പിലാക്കും. ഇതനുസരിച്ചു പരമാവധി അഞ്ചു ലക്ഷം രൂപ വരെയാണ് ഒരു കര്‍ഷകന് ലഭിക്കുന്ന പേര്‍സണല്‍ ആക്‌സിഡന്റല്‍ ഇന്‍ഷുറന്‍സ് കവറേജ്


ഒരു ലക്ഷം രൂപയ്ക്ക് 20 രൂപ എന്ന നിരക്കിലെ നാമമാത്ര പ്രീമിയം മാത്രമാണു കര്‍ഷകന്‍ നല്‍കേണ്ടത്. പദ്ധതിയില്‍ കര്‍ഷകര്‍ക്കുള്ള പേര്‍സണല്‍ ആക്‌സിഡന്റ് ഇന്‍ഷുറന്‍സ് സംസ്ഥാന ഇന്‍ഷുറന്‍സ് വകുപ്പു നേരിട്ടു നടപ്പിലാക്കും.

ഇതനുസരിച്ചു പരമാവധി അഞ്ചുലക്ഷം രൂപ വരെയാണ് ഒരു കര്‍ഷകനു ലഭിക്കുന്ന പേര്‍സണല്‍ ആക്‌സിഡന്റല്‍ ഇന്‍ഷുറന്‍സ് കവറേജ്. ഒരു ലക്ഷം രൂപയ്ക്ക് 20 രൂപ എന്ന നിരക്കിലെ നാമമാത്ര പ്രീമിയം മാത്രമാണു കര്‍ഷകന്‍ നല്‍കേണ്ടത്.

Advertisment