തൃശൂരില്‍ കുളിപ്പിച്ച് തിരിച്ചുകൊണ്ടുവരെ വിരണ്ടോടി കിണറ്റില്‍ വീണ പശുവിനെ ഫയര്‍ഫോഴ്‌സ് എത്തി കരയ്‌ക്കെത്തിച്ചു. പശുവിന് പരിക്കുകളില്ല

അന്തിക്കാട് കുളിപ്പിച്ച് തിരിച്ചുകൊണ്ടുവരെ വിരണ്ടോടി കിണറ്റില്‍ വീണ പശുവിനെ ഫയര്‍ഫോഴ്‌സ് എത്തി കരയ്‌ക്കെത്തിച്ചു.

New Update
coww rty

തൃശൂര്‍: അന്തിക്കാട് കുളിപ്പിച്ച് തിരിച്ചുകൊണ്ടുവരെ വിരണ്ടോടി കിണറ്റില്‍ വീണ പശുവിനെ ഫയര്‍ഫോഴ്‌സ് എത്തി കരയ്‌ക്കെത്തിച്ചു. മണ്ണുമാന്തി യന്ത്രം ഉപയോഗിട്ടാണ് പുറത്തെത്തിച്ചത്. ഫയര്‍ ഫോഴ്‌സിന്റെ വാട്ടര്‍ ഹോസ്, ജെസിബിയില്‍ കെട്ടിയാണ് കിണറ്റിലെ വെള്ളത്തില്‍ വീണു കിടന്ന പശുവിനെ  കരക്കെത്തിച്ചത്. 

Advertisment

ഇന്ന് രാവിലെ 11 മണിയോടെ അന്തിക്കാട് വന്നേരിമുക്കിലാണ് സംഭവം. പ്രദേശവാസിയായ വിന്‍സെന്റിന്റെ പശുവാണ് കിണറ്റില്‍ വീണത്. 


കുളിപ്പിക്കാന്‍ കൊണ്ടു പോയ ശേഷം തിരിച്ചു വരുമ്പോള്‍ ഓടിയ പശു സമീപത്തെ പുല്ല് മൂടി കിടന്ന കൈവരിയില്ലാത്ത കിണറ്റിലേക്ക് വീഴുകയായിരുന്നു. വായ് വട്ടം കുറഞ്ഞ കിണറായതിനാല്‍ പശുവിനെ പുറത്തെടുക്കുന്നത് ദുഷ്‌കരമായിരുന്നു.

തുടര്‍ന്ന് നാട്ടികയില്‍ നിന്നെത്തിയ ഫയര്‍ ഫോഴ്‌സ് സംഘം ജെസിബി ഉപയോഗിച്ച് തങ്ങളുടെ വാട്ടര്‍ ഹോസ് ബന്ധിപ്പിച്ച് 2 ഉദ്യോഗസ്ഥര്‍ കിണറ്റില്‍ ഇറങ്ങിയാണ് പശുവിനെ കരക്കെത്തിച്ചത്. പശുവിന് പരിക്കുകള്‍ ഇല്ലെന്ന് ഉടമ പറഞ്ഞു.