ലഹരി ഉപയോഗം ചോദ്യം ചെയ്തു; തൃശൂരിൽ സിപിഐ പ്രാദേശിക നേതാവിന് നേരെ അക്രമണം, വാഹനവും അടിച്ചുതകർത്തു

New Update
1000406048

തൃശൂർ: ശ്രീനാരായണപുരത്ത് സിപിഐ പ്രാദേശിക നേതാവിന് നേരെ അക്രമണം. ലഹരി ഉപയോഗം ചോദ്യം ചെയ്തതിൻ്റെ വൈരാഗ്യത്തിലാണ് സിപിഐ ബ്രാഞ്ച് അസിസ്റ്റൻ്റ് സെക്രട്ടറിയും എഐവൈഎഫ് മേഖലാ പ്രസിഡൻ്റുമായ കളപ്പുരക്കൽ സബീർ ആക്രമിക്കപ്പെട്ടത്. സബീറിൻ്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന വാഹനവും ആക്രമികൾ അടിച്ചു തകർത്തു.

Advertisment

മാസങ്ങൾക്ക് മുൻപ് പ്രദേശത്തെ ചില ചെറുപ്പക്കാർ ലഹരി ഉപയോഗിച്ചതിനെ സബീർ ഉൾപ്പെടെയുള്ളവർ ചോദ്യം ചെയ്തിരുന്നു. ഇതിൻ്റെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് വിവരം. 

ക്രിസ്തുമസ് രാവിൽ കരോൾ സംഘമെന്ന വ്യാജേനയാണ് ആക്രമികൾ എത്തിയതെന്നും തൻ്റെ വീട്ടിലെ വാഹനത്തിൻ്റെ ചില്ല് തകർത്തതായും സബീർ പറഞ്ഞു. സൈഫുദ്ദീൻ എന്നയാൾ വെള്ളിയാഴ്ച്ച വീട്ടിലെത്തി തന്നെ ആക്രമിച്ചതായും സബീർ പറഞ്ഞു.

അതേസമയം ലഹ​രി വാങ്ങാൻ പൈസ നൽകാത്തതിനാൽ ഭർത്താവ് വെട്ടിപ്പരുക്കേൽപ്പിച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു. ഫാറൂഖ് കോളേജിനടുത്ത് താമസിക്കുന്ന മുനീറയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവായ ജബ്ബാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

സൂപ്പർമാർക്കറ്റിലെ ജീവനക്കാരിയായിരുന്ന മുനീറ രാവിലെ ജോലിക്ക് പോകാൻ ഇറങ്ങുമ്പോഴാണ് ലഹ​രി വാങ്ങാൻ പൈസ ആവശ്യപ്പെട്ട് ജബ്ബാർ ആക്രമിച്ചത്. മുനീറ പണം നൽകാൻ വിസമ്മതിച്ചതോടെ മുറിയിൽ പൂട്ടിയിട്ട് ക്രൂരമായി വെട്ടിപ്പരുക്കേൽപ്പിക്കുകയ ആയിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

Advertisment