തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് മൂന്ന് ടേം നിബന്ധന കര്‍ശനമായി നടപ്പിലാക്കാന്‍ സിപിഐ. മൂന്ന് തവണ എംഎല്‍എയായ ഒരു നേതാവിനും വീണ്ടും ടിക്കറ്റ് നല്‍കില്ല. ആര്‍ക്കെങ്കിലും ഇളവ് നല്‍കിയാല്‍ അത് തെറ്റായ സന്ദേശം നല്‍കുമെന്ന് വിലയിരുത്തല്‍

പുതുമുഖങ്ങള്‍ക്കും യുവാക്കള്‍ക്കും വനിതകള്‍ക്കും പ്രതിനിധ്യമുഉള്ള സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കാനാണ് സിപിഐ നേതൃത്വം ഒരുങ്ങുന്നത്. 

New Update
binoy viswam-2

തിരുവനന്തപുരം: തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് മൂന്ന് ടേം നിബന്ധന കര്‍ശനമായി നടപ്പിലാക്കാന്‍ സിപിഐ. മൂന്ന് തവണ എംഎല്‍എയായ ഒരു നേതാവിനും നിയമസഭാ തിരഞ്ഞെടുപ്പില്‍ വീണ്ടും ടിക്കറ്റ് നല്‍കില്ല. ആര്‍ക്കെങ്കിലും ഇളവ് നല്‍കിയാല്‍ അത് തെറ്റായ സന്ദേശം നല്‍കുമെന്നാണ് പാര്‍ട്ടി നേതൃത്വത്തിലെ വിലയിരുത്തല്‍.

Advertisment

പുതുമുഖങ്ങള്‍ക്കും യുവാക്കള്‍ക്കും വനിതകള്‍ക്കും പ്രതിനിധ്യമുഉള്ള സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കാനാണ് സിപിഐ നേതൃത്വം ഒരുങ്ങുന്നത്. 


നിലവിലുള്ള സിപിഐയുടെ 17 എംഎല്‍എമാരില്‍ ആറുപേര്‍ മൂന്ന് ടേം പിന്നിടുന്നവരാണ്. കാഞ്ഞങ്ങാട് എംഎല്‍എ ഇ. ചന്ദ്രശേഖരന്‍, നാദാപുരം എംഎല്‍എ ഇ.കെ വിജയന്‍, ചാത്തന്നൂര്‍ എംഎല്‍എ ജി എസ് ജയലാല്‍, അടൂര്‍ എംഎല്‍എ ചിറ്റയം ഗോപകുമാര്‍ പുനലൂര്‍ എംഎല്‍എ പി എസ് സുപാല്‍, ചിറയിന്‍കീഴ് എംഎല്‍എ വി ശശി എന്നിവരാണ് മൂന്ന് ടേം പിന്നിടുന്നത്. ഇവര്‍ക്ക് വീണ്ടും സീറ്റ് നല്‍കില്ല. 

1962473-cpi-binoy-viswam

ഇതില്‍ ആര്‍ക്കെങ്കിലും ഇളവ് ലഭിച്ചാല്‍ തന്നെ പിഎസ് സുപാലിനാണ് സാധ്യത. മൂന്ന് ടേം നിബന്ധനയില്‍ സിപിഐയുടെ മന്ത്രിമാരാരും ഉള്‍പ്പെടില്ല. മന്ത്രിമാരില്‍ കെ രാജന്‍ ഒഴികെ എല്ലാവരും ഒരു ടേീ കഴിഞ്ഞവരാണ്. കെ രാജന്‍ രണ്ട് ടീം പിന്നിടുന്നു. അതുകൊണ്ടു തന്നെ നാല് മന്ത്രിമാര്‍ക്കും മത്സരിക്കാന്‍ തടസ്സം ഉണ്ടാകില്ല. 


ഈ മാസം 23ന് ചേരുന്ന സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് 3 ടേം നിബന്ധന കര്‍ശനമാക്കുന്നതില്‍ തീരുമാനമെടുക്കും. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് നിലവിലുള്ള രീതിയില്‍ ചില മാറ്റങ്ങള്‍ വരുത്താനും സിപിഐ ആലോചിക്കുന്നുണ്ട്. മണ്ഡലം കമ്മിറ്റികളില്‍ നിന്ന് അഭിപ്രായം സ്വീകരിച്ച്, ജില്ലാ കൗണ്‍സിലുകളില്‍ പട്ടിക ക്രോഡീകരിച്ച് സംസ്ഥാന നേതൃത്വത്തിന് അയക്കുന്ന രീതിയിലാണ് മാറ്റം ആലോചിക്കുന്നത്. 


മണ്ഡലം കമ്മിറ്റികളില്‍ പട്ടികയ്ക്ക് പ്രാഥമിക രൂപം നല്‍കുന്നത് തെറ്റായ പ്രവണതയ്ക്ക് ഇടയാക്കുന്നു എന്ന വിലയിരുത്തലാണ് നേതൃത്വത്തിലുള്ളത്. കാനം രാജേന്ദ്രന്‍ സംസ്ഥാന സെക്രട്ടറിയായി ഇരിക്കുമ്പോള്‍ തന്നെ ഈ രീതിയില്‍ മാറ്റം വരുത്തുന്നത് ഗൗരവമായി ആലോചിച്ചിരുന്നു. 

ഈ നിയമസഭാ തിരഞ്ഞെടുപ്പ് മുതല്‍ പുതിയ രീതി അവലംബിക്കാനാണ് സിപിഐ നേതൃത്വത്തിലെ ആലോചന. പാര്‍ട്ടി മത്സരിക്കുന്ന നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെട്ട ജില്ലകളില്‍ ജില്ല കൗണ്‍സില്‍ ചേര്‍ന്ന്  പട്ടികയ്ക്ക് പ്രാഥമിക രൂപം നല്‍കുന്നതായിരിക്കും പുതിയ ഭേദഗതി ഈ മാസം 23ന് ചേരുന്ന സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് ഇക്കാര്യത്തിലും തീരുമാനമെടുക്കും.

സി കെ ചന്ദ്രപ്പന്‍ സംസ്ഥാന സെക്രട്ടറിയായിരുന്ന കാലത്താണ് സിപിഐയില്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ടേം നിബന്ധന കൊണ്ടുവന്നത്. സ്ഥിരമായി നേതാക്കള്‍ മണ്ഡലം കൈവശം വയ്ക്കുന്ന തെറ്റായ രീതിക്ക് അന്ത്യം കുറിക്കുന്നതിനു വേണ്ടിയാണ് രണ്ട് ടേം നിബന്ധന എന്ന നിര്‍ദ്ദേശം സി കെ ചന്ദ്രപ്പന്‍ അവതരിപ്പിച്ചത്. 

binoy viswam 11


സിപിഐയുടെ ഈ തീരുമാനം പരക്കെ അംഗീകരിക്കപ്പെട്ടു. സ്ഥിരം മുഖങ്ങളെ മാറ്റി പുതിയ നേതാക്കള്‍ക്ക് അവസരം നല്‍കുന്നതിന് ചന്ദ്രപ്പന്റെ നിര്‍ദ്ദേശം ഉപകരിക്കപ്പെട്ടു. സിപിഐക്ക് പിന്നാലെ സിപിഎമ്മും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് മുതല്‍ രണ്ട് ടേം നിബന്ധന കൊണ്ടുവന്നു. ഇതിനിടെ 2016 ല്‍ സിപിഐയുടെ തേന്‍ നിബന്ധന ടേം നിബന്ധന 3 തവണയായി ഉയര്‍ത്തി. 


കാനം രാജേന്ദ്രന്‍ സംസ്ഥാന സെക്രട്ടറിയായിരുന്ന കാലത്താണ് മാറ്റം വരുത്തിയത്. സി. ദിവാകരനും വി.എസ് സുനില്‍കുമാറും ആയിരുന്നു കാലത്തിന്റെ തീരുമാനത്തിന്റെ ഗുണഭോക്താക്കള്‍.

എന്നാല്‍ രണ്ടുപേര്‍ക്കും മത്സരിച്ച മണ്ഡലങ്ങളില്‍ നിന്ന് മാറി കടുത്ത മത്സരം നേരിടുന്ന സ്ഥലങ്ങളിലേക്ക് വരേണ്ടിവന്നു. അങ്ങനെയാണ് ദിവാകരന്‍ കരുനാഗപ്പള്ളിയില്‍ നിന്നും മാറി നെടുമങ്ങാട് മത്സരിച്ചതും സുനില്‍ കുമാര്‍ കൈപ്പമംഗലത്തുനിന്ന് മാറി തൃശ്ശൂര്‍ മണ്ഡലത്തില്‍ മത്സരിച്ചതും.

Advertisment