New Update
/sathyam/media/media_files/2025/11/20/158264-2025-11-20-20-10-03.webp)
പാലക്കാട്: പാലക്കാട് സിപിഎം സ്ഥാനാർഥിക്കെതിരെ സിപിഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി മത്സരിക്കും. മേലാർകോട് പഞ്ചായത്ത് 18ാം വാർഡ് കാത്താംപൊറ്റയിലാണ് സിപിഎം സ്ഥാനാർഥിക്കെതിരെ സിപിഐ ലോക്കൽ സെക്രട്ടറി മത്സരിക്കുന്നത്.
Advertisment
എസ്. ഷൗക്കത്തലിയാണ് സിപിഐ സ്ഥാനാർഥിയായി മത്സരിക്കുന്നത്. സിപിഎമ്മിന്റെ ജ്യോതികൃഷ്ണനാണ് ഇവിടെ ഇടതുമുന്നണി സ്ഥാനാർഥി.
അതേസമയം, മണ്ണാർക്കാട് നഗരസഭയിലെ സിപിഎം വിമതർ നാമനിർദേശ പത്രിക സമർപ്പിച്ചു.
പി.കെ ശശിയെ അനുകൂലിക്കുന്ന സിപിഎം പ്രദേശിക നേതാക്കളും പ്രവർത്തകരുമാണ് മത്സരിക്കുന്നത്. ജനകീയ മതേതര മുന്നണി എന്ന പേരിലാണ് മത്സരിക്കുന്നത്.
പാർട്ടിയിൽ നിന്നും അവഗണന നേരിടുന്നതിനലാണ് മത്സരിക്കുന്നതെന്ന് സ്ഥാനാർത്ഥികൾ പറഞ്ഞു. പി.കെ ശശി വിഭാഗം മത്സരിക്കുന്നത് തങ്ങളെ ബാധിക്കില്ലെന്നാണ് സിപിഎം പറയുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us