Advertisment

എറണാകുളം വൈപ്പിന്‍ മാലിപ്പുറത്ത് സിപിഐ സിപിഐഎം സംഘര്‍ഷം.  സിപിഐഎം ലോക്കല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ആക്രമണം

മത്സ്യ സേവ സഹകരണ സംഘം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷമുണ്ടായത്. എന്നാല്‍ സിപിഐയുടെ ആരോപണം സിപിഐഎം നിഷേധിച്ചു.

New Update
Untitledfogcpm

വൈപ്പിന്‍: എറണാകുളം വൈപ്പിന്‍ മാലിപ്പുറത്ത് സിപിഐ സിപിഐഎം സംഘര്‍ഷം. സിപിഐ എളങ്കുന്നപുഴ ലോക്കല്‍ കമ്മിറ്റി അംഗം ജിതേഷിന് പരുക്കേറ്റു. സിപിഐഎം ലോക്കല്‍ സെക്രട്ടറിയുടെ നേതൃത്വത്തിലാണ് ആക്രമണമെന്ന് പരാതി.

Advertisment

മത്സ്യ സേവ സഹകരണ സംഘം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷമുണ്ടായത്. എന്നാല്‍ സിപിഐയുടെ ആരോപണം സിപിഐഎം നിഷേധിച്ചു.


അതേസമയം 24-ാം പാര്‍ടി കോണ്‍ഗ്രസിനുമുന്നോടിയായുള്ള സിപിഐ എം എറണാകുളം ജില്ലാ സമ്മേളനം സി എന്‍ മോഹനന്‍ സെക്രട്ടറിയായ 46 അംഗ ജില്ലാ കമ്മിറ്റിയെ തിരഞ്ഞെടുത്തു. കമ്മിറ്റിയില്‍ 11 പേര്‍ പുതുമുഖങ്ങളാണ്. 46 അംഗ കമ്മറ്റിയില്‍ ആറ് പേര് വനിതകളാണ്.


മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടി പങ്കെടുത്ത ജില്ലാ സമ്മേളനമാണ് മോഹനനെ വീണ്ടും സെക്രട്ടറിയായി തെരഞ്ഞെടുത്തത്. വൈകീട്ട് നടക്കുന്ന പൊതു സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘടനം ചെയ്യും.


 

Advertisment