Advertisment

മുഖ്യമന്ത്രിക്ക് കത്തെഴുതി ഭക്ഷ്യമന്ത്രിയുടെ കൈ തെളിഞ്ഞു; പരിഹസിച്ച് മന്ത്രിയുടെ ഭാര്യ

മുഖ്യമന്ത്രിക്ക് കത്തെഴുതി കത്തെഴുതി ഭക്ഷ്യമന്ത്രിയുടെ കൈ തെളിഞ്ഞെന്നായിരുന്നു ആർ ലതാ ദേവിയുടെ പരിഹാസം. ഭക്ഷ്യവകുപ്പിന് ബജറ്റിൽ തുക അനുവദിക്കാത്തതിനെ തുടർന്നാണ് വിമർശനം.

New Update
pinarayi lathadevi

തിരുവനന്തപുരം: സിപിഐ സംസ്ഥാന കൗൺസിലിൽ മുഖ്യമന്ത്രിക്ക് പരിഹാസം. സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗവും ഭക്ഷ്യമന്ത്രി ജി.ആര്‍. അനിലിന്റെ ഭാര്യയുമായ ആര്‍. ലതാദേവിയാണ് പരിഹസിച്ചത്.

Advertisment

മുഖ്യമന്ത്രിക്ക് കത്തെഴുതി കത്തെഴുതി ഭക്ഷ്യമന്ത്രിയുടെ കൈ തെളിഞ്ഞെന്നായിരുന്നു ആർ ലതാ ദേവിയുടെ പരിഹാസം. ഭക്ഷ്യവകുപ്പിന് ബജറ്റിൽ തുക അനുവദിക്കാത്തതിനെ തുടർന്നാണ് വിമർശനം.

ആഡംബരത്തിനും ധൂർത്തിനും സംസ്ഥാന സർക്കാരിന് കുറവില്ലെന്നും സി പി ഐ യോഗത്തിൽ വിമർശനമുയർന്നു. മുഖ്യമന്ത്രിയുടെ കാലിത്തൊഴുത്തിനും പശുക്കൾക്ക് പാട്ടു കേൾക്കാനും കോടികൾ ചിലവിടുന്നെന്ന് വി.പി. ഉണ്ണികൃഷ്ണൻ വിമർശിച്ചു.  

കേരളത്തിൽ വിദേശ സർവകലാശാലക്ക് പ്രവർത്തിക്കാൻ അനുമതി നൽകുന്നത് മുന്നണിയുടെ നയവ്യതിയാനമാണെന്ന് നേതാക്കൾ ചൂണ്ടികാട്ടി.

Advertisment