എൽഡിഎഫിന്റെ തോൽവിക്ക്‌ കാരണം മുഖ്യമന്ത്രി പിണറായി വിജയന്റെ ധാർഷ്‌ട്യമെന്ന് സിപിഐ വിമർശനം. മുഖ്യമന്ത്രി സ്ഥാനം മാറണമെന്നും തിരുവനന്തപുരം ജില്ലാ എക്‌സിക്യൂട്ടീവ് യോഗം. സപ്ലൈകോയിൽ സാധനങ്ങൾ ലഭിക്കാത്തതും പെൻഷൻ മുടങ്ങിയതും വലിയ തിരിച്ചടിയായെന്നും വിലയിരുത്തൽ

New Update
pinarai vijayan-9

തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിലെ എൽഡിഎഫിന്റെ തോൽവിക്കുള്ള പ്രധാന കാരണം മുഖ്യമന്ത്രി പിണറായി വിജയന്റെ ധാർഷ്ട‌്യമാണെന്ന് സിപിഐ തിരുവനന്തപുരം ജില്ലാ എക്‌സിക്യൂട്ടീവ് യോഗത്തിൽ വിമർശനം. പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം മാറണമെന്നും സിപിഐ യോഗത്തിൽ ആവശ്യം ഉയർന്നു.

Advertisment

മുന്നണി കൺവീനർ ബിജെപി നേതാവിനെ കണ്ടതും തിരിച്ചടിയായി എന്നും വിമർശനം ഉയർന്നു. സപ്ലൈകോയിൽ സാധനങ്ങൾ ലഭിക്കാത്തതും പെൻഷൻ മുടങ്ങിയതും തിരിച്ചടിയായെന്നും യോഗം വിലയിരുത്തി.

 

Advertisment