തെരഞ്ഞെടുപ്പ് തിരിച്ചടി പരിശോധിക്കാൻ സി.പി.ഐ. ജില്ലകളില്‍ രണ്ടാഴ്ച തെരഞ്ഞെടുപ്പ് അവലോകനം. ശേഷം സംസ്ഥാന നേതൃയോഗങ്ങൾ ചേരും

New Update
CPI

കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പ് തിരിച്ചടി പരിശോധിക്കാൻ സി.പി.ഐ. ജില്ലകളില്‍ രണ്ടാഴ്ച തെരഞ്ഞെടുപ്പ് അവലോകനം നടക്കും. തുടർന്ന് 29, 30 തീയതികളില്‍ സംസ്ഥാന നേതൃയോഗങ്ങളും ചേരും. തദ്ദേശ തെരഞ്ഞെടുപ്പിൽ സീറ്റുകൾ നഷ്ടപ്പെടാനിടയായ സാഹചര്യം പരിശോധിക്കും. നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി അധികം മാസങ്ങൾ ഇല്ലാത്തതിനാൽ അതീവ പ്രാധാന്യത്തോടെയാണ് സിപിഐ അവലോകനങ്ങളെ കാണുന്നത്. തിരുവനന്തപുരം കോർപ്പറേഷൻ ഉൾപ്പെടെ നഷ്ടപ്പെട്ടത് അതീവ ഗൗരവതോടെ തന്നെ സിപിഐ വിലയിരുത്തും.

Advertisment

1962473-cpi-binoy-viswam

ശബരിമല സ്വര്‍ണപ്പാളിക്കേസ് തദ്ദേശതിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനു തിരിച്ചടിയായെന്ന്   സിപിഐ ആവർത്തിക്കുന്നുണ്ട്.വിവാദങ്ങള്‍ വിശ്വാസികളുടെ മനസില്‍ ജനിപ്പിച്ച പ്രതികരണം ഇടതുവിരുദ്ധര്‍ എങ്ങനെ ഉപയോഗപ്പെടുത്തിയെന്നു പരിശോധിക്കണമെന്ന് സംസ്ഥാന എക്സിക്യുട്ടീവ് ആവശ്യപ്പെട്ടിരുന്നു.


എന്നാൽ, സ്വര്‍ണപ്പാളിക്കേസ് തിരിച്ചടിയായിട്ടില്ലെന്നാണ് സിപിഎം അവകാശപ്പെടുന്നത്. കഴിഞ്ഞ ദിവസം ചേർന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ വലിയ തോൽവി ഉണ്ടായിട്ടില്ലെന്ന് എൽ.ഡി.എഫ്. വിലയിരുത്തിയിരുന്നു. 

ldf11


തദ്ദേശ തെരഞ്ഞെടുപ്പ് ഫലം ചര്‍ച്ച ചെയ്യാന്‍ ഡിസംബര്‍ അവസാനം സിപിഎം സംസ്ഥാന സമിതി യോഗം ചേരും. ജനുവരി ആദ്യവാരം എല്‍ഡിഎഫ് യോഗവും നടക്കും.   ജനുവരിയിലെ യോഗത്തില്‍ പരാജയത്തിന് കാരണമായ ഘടകങ്ങള്‍ മുന്നണി പരിശോധിക്കും. പിന്നീട് തിരുത്തല്‍ നടപടികളിലേക്ക് കടക്കുമെന്നാണ് നേതാക്കൾ പറയുന്നത്.

Advertisment