സിപിഎമ്മിനെ വെട്ടിലാക്കി കത്ത് ചോർച്ചാ വിവാദം. സംസ്ഥാന സെക്രട്ടറിക്കും മകനുമെതിരെ ഉയരുന്ന ആരോപണങ്ങളിൽ ദേശിയ നേതൃത്വത്തിനും മൗനം. 'പണി' കിട്ടിയത് പാർട്ടിക്കുള്ളിൽ നിന്ന് തന്നെയെന്ന് വ്യക്തം. ആരോപണത്തിൻെറ പഴി എതിർ രാഷ്ട്രീയക്കാർക്കുമേൽ ചാരി രക്ഷപ്പെടാനും കഴിയാത്ത ​ഗതികേട്. 'അസംബന്ധം' എന്ന് പറഞ്ഞ് തളളാനല്ലാതെ മറ്റൊരു പ്രതിരോധവും സിപിഎമ്മിനില്ല

New Update
ma baby pinarai vijayan mv govindan

തിരുവനന്തപുരം: പാർട്ടിയെ പിടിച്ചുലച്ച് കൊണ്ട് കത്ത് ചോർച്ചാ പരാതി സംബന്ധിച്ച വിവാദങ്ങൾ പുറത്തുവരുമ്പോഴും മൗനം തുടർന്ന് സി.പി.എം നേതൃത്വം. 

Advertisment

രാജേഷ് കൃഷ്ണയുമായി ബന്ധപ്പെടുത്തി പ്രധാന നേതാക്കൾക്കും സംസ്ഥാന സെക്രട്ടറിയുടെ മകനുമെതിരെ ഉയരുന്ന ആരോപണങ്ങളിലാണ് പാർട്ടി ദേശിയ നേതൃത്വവു സംസ്ഥാന നേതൃത്വവും ഒരുപോലെ മൗനം പാലിക്കുന്നത്.


അസംബന്ധങ്ങൾക്ക് മറുപടി പറയാനില്ലെന്നാണ് ജനറൽ സെക്രട്ടറി എം.എ.ബേബിയും സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻെറയും പ്രതികരണം. 


തിരഞ്ഞെടുപ്പ് വർഷത്തിൽ ഉയർന്ന ആസുത്രിതമായ ആരോപണങ്ങൾക്ക് പിന്നിൽ പാർട്ടി നേതൃത്വത്തിലെ ഒരു വിഭാഗവും ഉണ്ടെന്നതും സി.പി.എമ്മിനെ കുഴക്കുന്നുണ്ട്.

ആരോപണത്തിൻെറ പഴി രാഷ്ട്രീയമായി എതിര് നിൽക്കുന്നവർക്ക് മേൽ ചാരിവെച്ച് രക്ഷപ്പെടാൻ കഴിയില്ല എന്നതാണ് പാർട്ടിയെ വെട്ടിലാക്കുന്നത്. 

mv-govindan.1.2793590

2021ൽ പൊളിറ്റ് ബ്യൂറോയ്ക്കും 2023ൽ പൊലീസ് മേധാവിക്കും നൽകിയ പരാതിയിലെ ആരോപണങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇതും പാർട്ടിയുടെ ഉത്തരം മുട്ടിക്കുന്നുണ്ട്.


ദീർഘ കാലമായി പാർട്ടിയുടെ മുന്നിലുളള പരാതിയിൽ എന്ത് നടപടി എടുത്തു എന്ന ചോദ്യമാണ് പാർട്ടിക്ക് നേരെ ഉയരുന്നത്. 


ഇത്തരം പരാതികൾ ഉണ്ടായിട്ടും രാജേഷ് കൃഷ്ണയുമായി പാർട്ടി നേതാക്കൾ അടുത്ത ബന്ധം പുലർത്തി, എങ്ങെനെ പാർട്ടി കോൺഗ്രസിൽ പ്രതിനിധിയാക്കി തുടങ്ങിയ ചോദ്യങ്ങളും സി.പി.എമ്മിന് നേർക്ക് ഉയരുന്നുണ്ട്.

ഇതിലൊക്കെ പാർട്ടി നേതൃത്വം പാലിക്കുന്ന മൌനം ലഭിച്ച പരാതി മറച്ച് വെച്ച് രാജേഷ് കൃഷ്ണയെ സഹായിച്ചുവെന്ന നിഗമനത്തിലേക്കാണ് കാര്യങ്ങളെ എത്തിക്കുന്നത്. രാജേഷ് കൃഷ്ണയുമായുളള സൌഹൃദം മൂലം പരാതി അവഗണിച്ച് അദ്ദേഹത്തെ സംരക്ഷിച്ചുവെന്നതാണ് പാർട്ടി നേതാക്കൾക്ക് മേൽ ആരോപിക്കപ്പെടുന്ന കുറ്റം.


വിവാദങ്ങളെ കുറിച്ചുളള ചോദ്യങ്ങളിൽ നിന്ന് ജനറൽ സെക്രട്ടറി എം.എ.ബേബിയും സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും ഒഴിഞ്ഞുമാറിയപ്പോൾ ആരോപണത്തിൽ പേര് പരാമർശിക്കുന്ന ഡോ.ടി.എം തോമസ് ഐസക്കും മന്ത്രി എം.ബി.രാജേഷും മാത്രമാണ് മറുപടി പറഞ്ഞത്.


പാർട്ടി പൊളിറ്റ് ബ്യൂറോയ്ക്ക് നൽകിയ കത്ത് ചോർന്നു എന്ന ചെന്നൈ വ്യവസായി മുഹമ്മദ് ഷെർഷാദിൻെറ പരാതി തളളിക്കളഞ്ഞ തോമസ് ഐസക്ക്, തനിക്കെതിരായ ബിനാമി  ആരോപണം പിൻവലിച്ച് മാപ്പ് പറഞ്ഞില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും അറിയിച്ചു.

"രാജേഷ് കൃഷ്ണ എൻെറ ബിനാമിയെന്ന ആരോപണം ശുദ്ധ അസംബന്ധമാണ്. പിൻവലിച്ച് മാപ്പ് പറഞ്ഞില്ലെങ്കിൽ സിവിലായും ക്രമിനാലായുമുളള കോടതി നടപടി സ്വീകരിക്കും. ബാങ്ക് വായ്പ മുടങ്ങിയ ഘട്ടത്തിൽ ബാങ്ക് അധികൃതരെ  വിളിച്ചിട്ടുണ്ട്. 

thomas issa

ഷെർഷാദിന്റേത് മാത്രമല്ല  പലരുടെയും വായ്പ മുടങ്ങിയ ഘട്ടത്തിൽ  വിളിച്ചിട്ടുണ്ട്. ജപ്തി നടപടി ഒഴിവാക്കാൻ വേണ്ടിയാണ് വിളിച്ചിട്ടുളളത്. ആരോപണമുന്നയിച്ച ഷെർഷാദ് ആരെന്ന് അന്വേഷിക്കണം.

വിവാദമായ കത്ത് ചോർന്നു കിട്ടിയത് എന്ന് പറഞ്ഞ് നടക്കുന്നുആരോപണമുന്നയിച്ചയാൾ ഫേസ്ബുക്കിൽ ഇട്ട കത്താണിത്.അത് മാസങ്ങൾ കഴിഞ്ഞ് വിവാദമാക്കിയതിൻ്റെ പിന്നിൽ വലിയ ചിന്തയുണ്ട്." ഐസക്ക് പ്രതികരിച്ചു.


ഐസക്കിൻെറ പ്രതികരണത്തിലെ അവസാന വാചകം ആരെ ലക്ഷ്യം വെച്ചാണെന്ന് വ്യക്തമല്ല. എന്നാൽ ഷെർഷാദിന് പിന്നിൽ പാർട്ടി നേതൃത്വത്തിലെ ചിലർ ഉണ്ടെന്നാണ് സംശയുമുണ്ട്.


രാജേഷ് കൃഷ്ണയെ അറിയുമോ എന്ന ചോദ്യത്തോട് പ്രതികരിച്ചില്ലെങ്കിലും ആരോപണം തളളിക്കൊണ്ട് മന്ത്രി എം.ബി.രാജേഷും രംഗത്ത് വന്നു. എന്ത് തോന്നിവാസവും വാർത്ത ആക്കുന്ന രീതി പരിതാപകരമാണെന്നാണ് എം.ബി.രാജേഷിൻെറ പ്രതികരണം."

ചോർന്നുവെന്ന് പറയുന്ന കത്ത് നാല് കൊല്ലമായി വാട്സാപ്പിൽ കറങ്ങിനടക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് ആയല്ലോ ഇനിയും പലതും വരും. ഇമ്മാതിരി തോന്നിവാസങ്ങൾ വാർത്ത എന്ന മട്ടിൽ ആഘോഷിക്കുന്നത് പരിതാപകരമാണ്.


കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എന്റെ ഭാര്യക്ക് നേരെയായിരുന്നു ആരോപണം. പിന്നീട് എന്റെ അളിയന് നേരെയായി.  ഉയർന്ന ആരോപണങ്ങളെല്ലാം എവിടെയാണ് ഇപ്പോൾ ? അപമാനിക്കാൻ ആരെന്തു വിളിച്ചു പറഞ്ഞാലും ആഘോഷിക്കുന്നു.


താൻ ഇവിടെ തന്നെ ഉണ്ടാകും വാളയാർ കേസിലെ കൊലയാളികളെ രക്ഷിച്ചു എന്ന് പറഞ്ഞില്ലേ. ഇനി എന്താ കേൾക്കാൻ ബാക്കി ഉള്ളത്. വാളയാറിൽ സത്യം പുറത്ത് വന്നപ്പോൾ നിങ്ങൾ ഒരാളെങ്കിലും വാർത്ത കൊടുത്തോ.

mb rajesh-5

ആളുകളെ അപമാനിക്കാൻ ആരെങ്കിലും എന്തെങ്കിലും വിളിച്ചു പറഞ്ഞാൽ എല്ലാം വാർത്തയാക്കും.
രാജേഷ് കൃഷ്ണയെ അറിയാമോ എന്ന് ചോദ്യത്തിൻെറ ഉദ്ദേശം മനസിലായി. എനിക്ക് ഇപ്പോൾ ഒരു തലക്കെട്ട് ഉണ്ടാക്കാൻ ഉദ്ദേശമില്ല" എം.ബി. രാജേഷ് പ്രതികരിച്ചു.

സി.പി.എം പൊളിറ്റ് ബ്യൂറോക്ക് നൽകിയ പരാതി കോടതിയിൽ എത്തിയത് ചോദ്യം ചെയ്താണ് ചെന്നൈ വ്യവസായി മുഹമ്മദ് ഷെർഷാദ് പാർട്ടി ജനറൽ സെക്രട്ടറിക്ക് പരാതി നൽകിയത്.

മന്ത്രിമാർക്കും നേതാക്കൾക്കും എതിരെ പരാതി ഉന്നയിച്ചുകൊണ്ടുളള ആദ്യ പരാതിയിൽ ഉന്നയിച്ചിരിക്കുന്ന കാര്യങ്ങൾ മുഹമ്മദ് ഷെർഷാദ്, 2023ൽ ഡിജിപിക്ക് നൽകിയ പരാതിയിലും ആവർത്തിച്ചിരുന്നു.

ഷെർഷാദുമായി ഉണ്ടായിരുന്ന ബിസിനസ് ബന്ധത്തിൽ വിളളലുണ്ടായപ്പോൾ രാജേഷ് കൃഷ്ണ ഭീഷണിപ്പെടുത്തുന്ന വിധത്തിൽ പറഞ്ഞ കാര്യങ്ങളാണ് ആരോപണം എന്ന നിലയിലിൽ പൊലീസിന് നൽകിയിരിക്കുന്ന പരാതിയിൽ പറഞ്ഞിരിക്കുന്നത്.


മുൻ ധനമന്ത്രി  ഡോ.ടി.എം.തോമസ് ഐസക്, മുൻസ്പീക്കർ പി.ശ്രീരാമകൃഷ്ണൻ, സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻെറ മകൻ എന്നിവരുടെ ബിനാമിയാണ് താനെന്ന് അവകാശപ്പെട്ട് കൊണ്ട് രാജേഷ് കൃഷ്ണ  ഭീഷണിപ്പെടുത്തിയെന്നാണ് പരാതിയിൽ പറയുന്നത്.


ഈ നേതാക്കളുടെയെല്ലാ ഫണ്ട് കൈകാര്യം ചെയ്യുന്ന കെയർടേക്കർ ആണ് താനെന്നും രാജേഷ് കൃഷ്ണ അവകാശപ്പെട്ടതായും പരാതിയിലുണ്ട്. 

സ്വകാര്യ ബാങ്കിലെ വായ്പയുടെ തിരിച്ചടവ് മുടങ്ങിയപ്പോൾ അന്ന് ധനമന്ത്രി ആയിരുന്ന തോമസ് ഐസക്ക് ബാങ്ക് അധികൃതരെ വിളിച്ചെന്നും മന്ത്രി വിളിച്ചപ്പോൾ അമ്പരന്ന അവർ മിറക്കിൾ എന്നാണ് വിശേഷിപ്പിച്ചതെന്നും
ഷെർഷാദ് പൊലീസിന് നൽകിയ പരാതിയിൽ ആരോപിക്കുന്നുണ്ട്.

വിഷയത്തിൻെറ മെറിറ്റിലേക്ക് കടന്ന് പ്രതികരിച്ചാൽ പ്രതിരോധത്തിലാകും എന്ന് മനസിലാക്കിയാണ് ആരോപണത്തെ സി.പി.എം നേതൃത്വം അസംബന്ധം എന്ന് പറഞ്ഞ് തളളുന്നത്.

Advertisment