ന്യൂസ് ബ്യൂറോ, പത്തനംതിട്ട
Updated On
New Update
/sathyam/media/media_files/Q78o9PriFK3LQD4hbU5Z.jpg)
തിരുവല്ല: സി.പിഎം ജില്ല സെക്രട്ടറി പങ്കെടുത്ത പരുമല ലോക്കൽ സമ്മേളനം വിഭാഗീയതയെ തുടർന്ന് അലങ്കോലമായി. ഞായറാഴ്ച നടന്ന ലോക്കൽ കമ്മിറ്റി സമ്മേളനത്തിൽ നിന്നും 52 പ്രതിനിധികളിൽ 36 പേരും ഇറങ്ങിപ്പോയി.
Advertisment
സി.പി.എം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനുവും ഏരിയ സെക്രട്ടറി ഇൻചാർജ് സതീഷ് കുമാറും പങ്കെടുത്ത സമ്മേളനത്തിൽ ഭൂരിപക്ഷ തീരുമാനത്തെ അട്ടിമറിച്ച് ഷിബു വർഗീസിനെ ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി തെരഞ്ഞെടുത്തിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് 36 അംഗങ്ങൾ സമ്മേളനത്തിൽ നിന്ന് ഇറങ്ങിപ്പോയത്.