New Update
/sathyam/media/media_files/2026/02/19/untitled-2026-02-19-10-10-09.jpg)
തിരുവനന്തപുരം: സിപിഎം സൈബര്‍ ടീമിനുള്ളില്‍ ഭിന്നത രൂക്ഷമാകുന്നു. നികേഷ് കുമാറിന്റെ ഏകപക്ഷീയമായ തീരുമാനങ്ങളില്‍ പ്രതിഷേധിച്ച് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ കെ.വി സുധാകരന്‍, കെ. മോഹന്‍ദാസ്, ഇ.എസ് സുഭാഷ് എന്നിവര്‍ ടീമില്‍ നിന്നും ഒഴിഞ്ഞു.
Advertisment
ദേശാഭിമാനിയിലെ മുന്‍ ന്യൂസ് എഡിറ്റര്‍മാരായ ഇവരുടെ പിന്മാറ്റം പാര്‍ട്ടിക്കുള്ളില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്.
സൈബര്‍ ഇടപെടലുകള്‍ ഫലപ്രദമാകുന്നില്ലെന്നും പ്രചരണങ്ങള്‍ പാളുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ അതൃപ്തി രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് ഈ പൊട്ടിത്തെറി.
നികേഷിനെ പാര്‍ട്ടി സെക്രട്ടറി എം.വി ഗോവിന്ദന്‍ അമിതമായി സംരക്ഷിക്കുന്നു എന്ന വിമര്‍ശനവും പാര്‍ട്ടിയിലെ ഒരു വിഭാഗം ഉയര്‍ത്തുന്നുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us