സി.പി.എം ശക്തികേന്ദ്രമായ മൊറാഴയില്‍ ബ്രാഞ്ച് സമ്മേളനം ബഹിഷ്‌കരിച്ച് അംഗങ്ങള്‍

മൊറാഴ ലോക്കലിലെ അഞ്ചാംപീടിക ബ്രാഞ്ച് സമ്മേളനമാണ് അംഗങ്ങളുടെ ബഹിഷ്‌കരണത്തെ തുടര്‍ന്ന് നടക്കാതെ പോയത്.

New Update
cpm flag tripura

കണ്ണൂര്‍: സി.പി.എം ശക്തികേന്ദ്രമായ മൊറാഴയില്‍ സി.പി.എം ബ്രാഞ്ച് സമ്മേളനം മുഴുവന്‍ അംഗങ്ങളും ബഹിഷ്‌കരിച്ചു.

Advertisment

സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ മണ്ഡലമായ  മൊറാഴയില്‍ ചൊവ്വാഴ്ച്ച നടക്കേണ്ടിയിരുന്ന ബ്രാഞ്ച് സമ്മേളനമാണ് പ്രതിനിധികളായ പാര്‍ട്ടി അംഗങ്ങള്‍ ബഹിഷ്‌കരിച്ചത്.

മൊറാഴ ലോക്കലിലെ അഞ്ചാംപീടിക ബ്രാഞ്ച് സമ്മേളനമാണ് അംഗങ്ങളുടെ ബഹിഷ്‌കരണത്തെ തുടര്‍ന്ന് നടക്കാതെ പോയത്. ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ മുഴുവന്‍ പേരും പ്രതിഷേധ സൂചകമായി വിട്ടു നിന്നതാണ് പ്രതിസന്ധി സൃഷ്ടിച്ചത്.

Advertisment