Advertisment

അന്‍വര്‍ പെരുമാറുന്നത് മദയാനയെ പോലെ, അന്‍വറിന് ഒരു നാവേയുള്ളൂ, പക്ഷേ പാര്‍ട്ടിക്ക് ലക്ഷക്കണക്കിന് നാവുകളുണ്ട്; അന്‍വര്‍ സംസാരിക്കുന്നത് സ്വര്‍ണ്ണക്കടത്ത്, ഹവാല പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്ക് വേണ്ടി; സ്വര്‍ണക്കള്ളക്കടത്തില്‍ അന്‍വറിന് ഷെയറുള്ളതായി നാട്ടില്‍ സംസാരമുണ്ട്, കള്ളക്കടത്തുകാരെ, കാരിയര്‍മാരെ സംക്ഷിക്കേണ്ട ബാധ്യത അന്‍വറിനുണ്ടെന്ന് സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി

ഇന്ന് അന്‍വര്‍ ഇടതുപക്ഷ എം.എല്‍ എ എന്നത് കടലാസില്‍ മാത്രമായി ഒതുങ്ങി. വലതുപക്ഷത്തിന്റെ കോടാലിയായാണ് അന്‍വര്‍ പ്രവര്‍ത്തിക്കുന്നത്. 

New Update
mohan Untitledbjjp

തിരുവനന്തപുരം: പി.വി അന്‍വറിനെതിരെ രൂക്ഷ വിമര്‍ശനവുമായി മലപ്പുറം ജില്ലാ സെക്രട്ടറി ഇ.എന്‍ മോഹന്‍ ദാസ് രംഗത്ത്. അന്‍വര്‍ സംസാരിക്കുന്നത് സ്വര്‍ണ്ണക്കടത്ത്, ഹവാല ദേശ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്ക് വേണ്ടിയാണെന്ന് അദ്ദേഹം ആരോപിച്ചു. 

Advertisment

സ്വര്‍ണക്കള്ളക്കടത്തില്‍ അന്‍വറിന് ഷെയറുള്ളതായി നാട്ടില്‍ സംസാരമുണ്ട്. സ്വര്‍ണ്ണ കള്ളക്കടത്തുകാരെ, കാരിയര്‍മാരെ സംക്ഷിക്കേണ്ട ബാധ്യത അന്‍വറിനുണ്ടെന്നും അദ്ദേഹം പരിഹസിച്ചു.

അന്‍വര്‍ മദയാനയെ പോലെയാണ് പെരുമാറുന്നത്. അന്‍വറിന് ഒരു നാവേയുള്ളൂ. പക്ഷേ പാര്‍ട്ടിക്ക് ലക്ഷക്കണക്കിന് നാവുകളുണ്ട്. അത് അന്‍വര്‍ ഓര്‍ത്താല്‍ നല്ലതാണ്.

ഇന്ന് അന്‍വര്‍ ഇടതുപക്ഷ എം.എല്‍ എ എന്നത് കടലാസില്‍ മാത്രമായി ഒതുങ്ങി. വലതുപക്ഷത്തിന്റെ കോടാലിയായാണ് അന്‍വര്‍ പ്രവര്‍ത്തിക്കുന്നത്. 

പി വി അന്‍വര്‍ മലര്‍ന്ന് കടന്ന് തുപ്പുകയാണ്. ഒരു പാര്‍ട്ടി പ്രവര്‍ത്തനും അന്‍വറിന്റെ പിന്നാലെ പോകില്ല. പാര്‍ട്ടിയെ വെല്ലുവിളിച്ചാല്‍ പാര്‍ട്ടി പ്രതികരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

Advertisment