കൊച്ചി: നേതാക്കളുടെ പ്രവര്‍ത്തനം സംബന്ധിച്ച് സി.പി.എം എറണാകുളം ജില്ലാ സമ്മേളനത്തില്‍ രൂക്ഷ വിമര്‍ശനം.
ചിലര്‍ക്ക് ഫോണോമാനിയയാണെന്നും സ്വയം പുകഴ്ത്തല്‍ കൂടി വരുന്നത് നല്ല പ്രവണതയല്ലെന്നും വിമര്‍ശനമുയര്‍ന്നു.
സ്വന്തം മീശ വടിക്കുന്നത് പോലും മാദ്ധ്യമങ്ങളിലൂടെ വാര്‍ത്തയാക്കുന്നത് കമ്മ്യൂണിസ്റ്റ് രീതിയല്ല. നേതാക്കളുടെ അനാവശ്യ പ്രവണതകള്‍ തിരുത്തണമെന്നും സമ്മേളനത്തിലെ ചര്‍ച്ചയില്‍ നിര്‍ദ്ദേശമുയര്‍ന്നു
കൂത്താട്ടുകുളം നഗരസഭയുമായി ബന്ധപ്പെട്ടുണ്ടായ സംഭവവികാസങ്ങളില്‍ പാര്‍ട്ടിക്ക് വീഴ്ച്ച പറ്റിയിട്ടില്ലെന്നും സമ്മേളനത്തില്‍ പ്രതിനിധികള്‍ വിലയിരുത്തി.
/sathyam/media/media_files/2025/01/05/PlygsMoG36Y34myitfxJ.jpg)
ഒറ്റുകാരോട് സമരസപ്പെടേണ്ടതില്ല. പാര്‍ട്ടി സ്വീകരിച്ച നിലപാടിനെ സമ്മേളനത്തില്‍ പങ്കെടുത്ത പ്രതിനിധികള്‍ അംഗീകരിച്ചു. കൂത്താട്ടുകുളം ഏരിയ കമ്മിറ്റി വിഷയത്തിലെടുത്ത നിലപാട് കൃത്യമാണെന്നും പ്രതിനിധികളില്‍ ചിലര്‍ വ്യക്തമാക്കി.
എറണാകുളം ജില്ലാക്കമ്മറ്റിയംഗം കൂടിയായ അരുണ്‍കുമാര്‍ തന്റെ താടി വടിച്ചതുമായി ബന്ധപ്പെട്ട് ചാനലുകള്‍ക്ക് നല്‍കിയ ബൈറ്റാണ് വിമര്‍ശനത്തിന് കാരണമെന്ന് കരുതപ്പെടുന്നു
ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച് റെഡ് വാളന്റിയര്‍ സംഘത്തിന്റെ നായകനായി അദ്ദേഹത്തെ പാര്‍ട്ടി നിയമിച്ചിരുന്നു. ഇതെത്തുടര്‍ന്നാണ് അരുണ്‍ താടിമീശ വടിച്ചുകളഞ്ഞത് ഒരുപാട് വര്‍ഷങ്ങളായി കൊണ്ട് നടന്ന തന്റെ താടിമീശയെപ്പറ്റി അദ്ദേഹം മാദ്ധ്യമങ്ങളോട് സംസാരിക്കുകയും ചെയ്തിരുന്നു.
സി.പി.എമ്മിനെ കേരളമാകെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയ കൂത്താട്ടുകുളത്തെ കലാ രാജുവിന്റെ തട്ടിക്കൊണ്ട് പോകലിനെ പാര്‍ട്ടി ഔദ്യോഗികമായി അംഗീകരിച്ചുവെന്ന പ്രത്യേകതയും ജില്ലാ സമ്മേളനത്തിനുണ്ട്.
/sathyam/media/media_files/2025/01/27/7jpHZyADvG0Ej06hP495.jpg)
ഏരിയാ കമ്മിറ്റിയുടെ നിലപാടിനെ ജില്ലാ നേതൃത്വം പിന്തുണച്ചതോടെ അന്നത്തെ സംഭവവികാസങ്ങളിലുള്ള ഉപരി കമ്മറ്റിയുടെ ഇടപെടലാണ് പുറത്താവുന്നത്. നിലവിലെ ജില്ലാ സെക്രട്ടറി സി.കെ മോഹനന്‍ തന്നെ തുരുമെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍.