കൊല്ലം: അടിസ്ഥാന സൗകര്യ വികസനത്തിനും മറ്റ് മേഖലകളിലെ വികസനത്തിനും പൊതു സ്വകാര്യ പങ്കാളിത്തത്തിന് ഊന്നല്‍ നല്‍കണമെന്ന് മുഖ്യമന്ത്രി അവതരിപ്പിച്ച നവകേരള നയരേഖയില്‍ വ്യക്തമാക്കി.
വിദ്യാഭ്യാസമടക്കം വിവിധ മേഖലകളില്‍ സവകാര്യ പങ്കളിത്തം പ്രോത്സാഹിപ്പിക്കണമെന്നും രേഖയില്‍ പറയുന്നു. പതിറ്റാണ്ടുകളായി സ.പി.എം രാജ്യത്താകമാനം പിന്‍തുടര്‍ന്ന പ്രത്യയശാസ്ത്ര ബാധ്യതയാണ് ഇതോടെ അവസാനിപ്പിക്കുന്നത്.
ഒന്ന്, രണ്ട് യു.പി.എ സര്‍ക്കാരിന്റെ കാലത്ത് സര്‍ക്കാരിന്റെ പൊതു സ്വകാര്യ പങ്കാളിത്തത്തിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തിയ സി.പി.എമ്മാണ് പാര്‍ട്ടിയുടെ സ്വന്തം സര്‍ക്കാര്‍ നിലവിലുള്ള കേരളത്തില്‍ സ്വകാര്യ നിക്ഷേപത്തിന് ഊന്നല്‍ നല്‍കി നയം മാറ്റം വ്യക്തമാക്കുന്നത്.
വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ജനങ്ങളെ വിഭജിച്ച് പല സേവനങ്ങള്‍ക്കും മറ്റ് കാര്യങ്ങളിലും പ്രത്യേക ഫീസ് ചുമത്തണമെന്നും രേഖ നിര്‍ദ്ദേശിക്കുന്നു. ഏറെക്കാലമായി നികുതിയും ഫീസും വര്‍ധിപ്പിക്കാത്ത മേഖലകള്‍ കണ്ടെത്തി അവ വികസിപ്പിക്കണം.
/sathyam/media/media_files/2025/03/07/ym2pDzEexATnflZpJk0u.jpg)
പൊതുസ്വകാര്യ പങ്കാളിത്തത്തോടെ ടൂറിസം പദ്ധതികള്‍ നടപ്പാക്കണമെന്നും സില്‍വര്‍ലൈന്‍ പദ്ധതി നടപ്പില്‍ വരുത്തണമെന്നും നവകേരള രേഖയില്‍ പറയുന്നു.
സെസുകള്‍ ചുമത്തുന്നതിനുള്ള സാധ്യതകളും എല്ലാ സൗജന്യങ്ങളും സമ്പന്ന വിഭാഗത്തിന് നല്‍കണമോയെന്നത് പരിഗണിക്കണമെന്നും അതില്‍ പറയുന്നു. എന്നാല്‍ സമ്പന്ന വിഭാഗം എന്നത് കൊണ്ട് ആരെയാണ് ഉദ്ദേശിച്ചിരിക്കുന്നതെന്ന് രേഖയില്‍ വ്യക്തതയില്ല.
ജനങ്ങളില്‍ നിന്നും നിക്ഷേപങ്ങള്‍ സവീകരിക്കുന്നതിന് പ്രത്യേക സംവിധാനം വേണം. പൊതുതാല്‍പര്യത്തെ ഹനിക്കാത്ത ഏത് മൂലധനവും സ്വീകരിക്കാമെന്ന പാര്‍ട്ടി കണ്ടെത്തലും രേഖയില്‍ ഉള്‍പ്പെടുന്നു. സ്വകാര്യ പങ്കാളിത്തത്തോടെ ഉന്നത വിദ്യാഭ്യാസ ഗവേഷണ കേന്ദ്രങ്ങള്‍ സ്ഥാപിക്കും.
വിദ്യാര്‍ത്ഥികളുടെ വിദേശത്തേക്കുള്ള ഒഴുക്ക് തടയാന്‍ സ്വകാര്യ പങ്കാളിത്തത്തോടെ സ്ഥാപനങ്ങള്‍ ആരംഭിക്കും. വ്യവസായിക ക്ലസ്റ്റര്‍ രൂപീകരിക്കും. പരമ്പരാഗത വ്യവസായങ്ങളെ ഒരു കുട കീഴില്‍ കൊണ്ടുവരാന്‍ കോണ്‍ക്ലേവ് നടത്തും.
സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ സ്ഥാപിക്കും. ഐടി പാര്‍ക്കുകള്‍ സംയോജിപ്പിക്കും. അടുത്ത വര്‍ഷത്തോടെ 15000 സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കും. 1 ലക്ഷം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കും.
റെയില്‍, റോഡ്, ജലഗതാഗതം എന്നിവ സംയോജിപ്പിച്ച് മള്‍ട്ടി മോഡല്‍ പൊതു ഗതാഗത സംവിധാനം കൊണ്ടുവരും. തമിഴ്നാട് അടക്കം മറ്റ് സംസ്ഥാനങ്ങള്‍ നടപ്പാക്കിയ വീട്ടമ്മമാര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നതും പരിഗണനയിലുണ്ടെന്നും രേഖയില്‍ പറയുന്നു.