നിലമ്പൂർ: ഉപതിരഞ്ഞെടുപ്പിൽ ജമാ അത്തെ ഇസ്ലാമിയുടെ പിന്തുണ യു.ഡി.എഫിന് നൽകിയതിൽ വിമർശിച്ച സി.പി.എം ഭൂതകാലം മറക്കുന്നുവെന്ന വാദവുമായി യു.ഡി.എഫ് രംഗത്ത്.
കഴിഞ്ഞ 30 വർഷമായി ജമാ അത്തെ ഇസ്ലാമി സി.പി.എമ്മിനൊപ്പമായിരുന്നുവെന്നും മുമ്പ് ഇതേ ജമാഅത്തെ ഇസ്ലാമി സി.പി.എമ്മിനും എൽ.ഡി.എഫിനും നൽകിയ പിന്തുണ സ്വീകരിച്ചത് എന്തിനാണെന്ന ചോദ്യമാണ് പ്രതിപക്ഷം ഉയർത്തുന്നത്.
2011ലെ തിരഞ്ഞെടുപ്പിന് മുമ്പ് ആലപ്പുഴ ഗസ്റ്റ് ഹൗസിൽ ജഅന്ന് ജമാ അത്തെ ഇസ്ലാമിയുടെ നേതൃത്വത്തിലുണ്ടായിരുന്ന ആരിഫ് അലിയുമായി അന്ന് പാർട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയൻ ചർച്ച നടത്തിയ കാര്യം കഴിഞ്ഞ വർഷം ജമാഅത്തെ ഇസ്ലാമിയുടെ അമീറായിട്ടുള്ള പി.മുജീബ് റഹ്മാൻ വിവിധ ചാനലുകളോട് അഭിമുഖത്തിൽ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിന് മറുപടി പറയാൻ പിണറായി വിജയൻ തയ്യാറുണ്ടോയെന്ന ചോദ്യവും യു.ഡി.എഫ് ഉയർത്തുന്നുണ്ട്.
/sathyam/media/media_files/2025/06/10/buhsu8TOR5uAKEKC8t9A.jpg)
കാലാകാലങ്ങളിൽ ജമാഅത്തെ ഇസ്ലാമിയിൽ നിന്നും സി.പി.എമ്മിന് പിന്തുണ കിട്ടുമ്പോൾ പാർട്ടി മുഖപത്രമായ ദേശാഭിമാനിയിൽ അവരെ പിന്തുണയ്ക്കുന്ന എഡിറ്റോറിയലുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1996 ഏപ്രിൽ 22ന് ഇത്തരമൊരു എഡിറ്റോറിയൽ പാഖർട്ടി മുഖപത്രത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും കോൺഗ്രസ് വാദമുയർത്തുന്നു.
നിലവിൽ നിലമ്പൂർ അവർ യു.ഡി.എഫിന് പിന്തുണ നൽകിയതോടെ സി.പി.എം ജമാഅത്തെ ഇസ്ലാമിയെ കടന്നാക്രമിക്കുകയാണെന്നും യു.ഡി.എഫ് വൃത്തങ്ങൾ വ്യക്തമാക്കുന്നു. ഇതിന് പുറമേ നിലവിൽ എൽ.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ച പി.ഡി.പിയെ ന്യയീകരിച്ച് പാർട്ടി സെക്രട്ടറി എം.വി ഗോവിന്ദൻ തന്നെ രംഗത്ത് വന്നിട്ടുണ്ട്.
ഇക്കഴിഞ്ഞ വർഷം പാർട്ടി സംസ്ഥാന കമ്മിറ്റിയംഗം കൂടിയായ പി.ജയരാജൻ എഴുതിയ 'കേരളം, മുസ്ലിം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്ലാം' എന്ന പുസ്തകത്തിൽ പി.ഡി.പിയെയും അവരുടെ സമുന്നത നേതാവ് അബ്ദുൾ നാസർ മദനിയെയും രൂക്ഷമായി വിമർശനത്തിന് വിധേയമാക്കിയിരുന്നു.
എന്നാൽ ഉപതിരഞ്ഞെടുപ്പിൽ പി.ഡി.പി പിന്തുണ പ്രഖ്യാപിച്ചതോടെ സി.പി.എം അതെല്ലാം മറക്കുകയും ചെയ്തു. പി.ഡി.പിയെ കുറിച്ചുള്ള പി.ജയരാജന്റെ പുസ്തകം പ്രകാശനം ചെയ്തത് മുഖ്യമരന്തി പിണറായി വിജയനായിരുന്നു.
ആർ.എസ്.എസ്. മോഡലിൽ അബ്ദുൾ നാസർ മഅ്ദനി കേരളത്തിൽ സംഘടന വളർത്തിയെന്ന് പി. ജയരാജൻ പുസ്തകത്തിൽ പരാമർശിച്ചിട്ടുണ്ട്. ബാബറി മസ്ജിദ് തകർക്കപ്പെട്ടതിന് ശേഷമാണ് ആർ.എസ്.എസ്. മോഡലിൽ കേരളത്തിൽ മുസ്ലീം തീവ്രവാദം വളർന്നതെന്നാണ് പരാമർശം.

ബാബറി മസ്ജിദിന്റെ തകർച്ചയ്ക്ക് ശേഷമാണ് മുസ്ലിം ന്യൂനപക്ഷങ്ങൾക്കിടയിൽ മഅ്ദനിയുടെ നേതൃത്വത്തിൽ കേരളത്തിലുടനീളം തീവ്രവാദ ചിന്ത വളർത്തുന്ന തരത്തിൽ പ്രഭാഷണപരമ്പരകൾ സംഘടിപ്പിച്ചതെന്നും അതിനായി അതിവൈകാരിക പ്രസംഗങ്ങളിലൂടെ ആളുകൾക്കിടയിൽ സ്വാധീനം ചെലുത്താനും തീവ്രചിന്താഗതികൾ വളർത്താൻ ശ്രമിച്ചുവെന്നും ജയരാജൻ ആരോപിച്ചിട്ടുണ്ട്.
1990-ൽ ആർ.എസ്.എസ്സിനെ അനുകരിച്ച് ഇസ്ലാമിക് സേവക് സംഘം (ഐ.എസ്.എസ്) രൂപീകരിച്ചത് മഅ്ദനിയുടെ നേത്യത്വത്തിലാണ്, ഐ.എസ.്എസ്സിലൂടെ മുസ്ലിം യുവാക്കൾക്ക് ആയുധശേഖരവും ആയുധപരിശീലനവും നൽകിയെന്നും ജയരാജൻ എഴുതിയിരുന്നു.
ഇത്തേുടർന്ന് പി.ഡ.പി നേതൃത്വം കടുത്ത അമർഷവുമായി രംഗത്ത് വന്നിരുന്നു. ജയരാജന്റെ പുസ്തകത്തിൽ അബ്ദുൽ നാസർ മഅദനിയെയും പി.ഡി.പി.യെയും മോശമായ രീതിയിൽ പരാമർശിച്ചു എന്ന് ആരോപിച്ച് പ്രതിഷേധിച്ച പി.ഡി.പി. പ്രവർത്തകർ പുസ്തകം കത്തിക്കുകയും ചെയ്തിരുന്നു.
സംഭവവികാസങ്ങളെ തുടർന്ന് കോഴിക്കോട്ട് 30 പി.ഡി.പി പ്രവർത്തകർക്കെതിരെ പൊലീസ് കേസ് ചാർജ്ജ് ചെയ്തിരുന്നു. എന്നാൽ ഉപതിരഞ്ഞെടുപ്പിൽ എങ്ങനെയും നിലമ്പൂരിൽ വിജയിക്കണമെന്ന തന്ത്രത്തിന്റെ അടിസ്ഥാനത്തിൽ സി.പി.എം സവീകരിച്ചിരിക്കുന്ന ഇരട്ടത്താപ്പ് കലർന്ന നിലപാട് പാർട്ടിയിൽ തന്നെ ചർച്ചയായിട്ടുണ്ട്.