നിയമസഭാ തിരഞ്ഞെടുപ്പിൽ മൂന്നാം വിജയം ലക്ഷ്യമിട്ട് സിപിഎം തന്ത്രം. മുഖ്യമന്ത്രി പിണറായി വിജയനൊപ്പം എ. വിജയരാഘവൻ, ടി.എം തോമസ് ഐസക്, ഇ.പി ജയരാജൻ, ജി സുധാകരൻ എന്നിവരെ കൂടി മത്സരിപ്പിക്കാൻ ആലോചന. ‘രണ്ട് ടേം’ നിബന്ധനയിൽ കൂടുതൽ പേർക്ക് ഇളവ് നൽകിയേക്കും. അനുഭവസമ്പന്നരായ മുതിർന്ന നേതാക്കളെ മുൻനിരയിൽ ഇറക്കി ഭരണം ഉറപ്പാക്കാനുളള നീക്കവും സജീവം

മുതിർന്ന നേതാക്കളെ മത്സരിപ്പിക്കാൻ ആലോചിക്കുന്നതിലൂടെ സി.പി.എമ്മിന്റെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ ഇത്തവണ ചില പ്രധാന മാറ്റങ്ങൾ ഉണ്ടാകുമെന്ന് ഉറപ്പായി. 

New Update
a vijayaraghavan pinarai vijayan ep jayarajan tm thomas isaac g sudhakaran
Listen to this article
0.75x1x1.5x
00:00/ 00:00

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം മറ്റ് മുതിർന്ന നേതാക്കളെ കൂടി മത്സരിപ്പിക്കാൻ സിപിഎം. 

Advertisment

പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഡോ. ടി.എം തോമസ് ഐസക്, ഇ.പി ജയരാജൻ, മുതിർന്ന നേതാവ് ജി സുധാകരൻ എന്നിവരെയും മത്സരിപ്പിക്കുന്നതാണ് പാർട്ടിയുടെ പരിഗണനയിലുള്ളത്. 


പിണറായി വിജയൻ ഒപ്പം മറ്റു നേതാക്കളെ കൂടി അണിനിരത്തി  മൂന്നാം തവണയും ഭരണം ഉറപ്പാക്കുകയാണ് ലക്ഷ്യം. 

എ വിജയരാഘവനെ ഇരിങ്ങാലക്കുട, പൊന്നാനി മണ്ഡലങ്ങളിലേക്കാണ് പരിഗണിക്കുന്നത്. പൊന്നാനിയിലെ എംഎൽഎയായ പി.നന്ദകുമാർ ഇനി മത്സരിച്ചേക്കില്ല.

a vijayaraghavan

ഇരിഞ്ഞാലക്കുടയാണ് വിജയരാഘവൻ വേണ്ടി നിർദ്ദേശിക്കുന്നതെങ്കിൽ ഭാര്യയും ഉന്നത വിദ്യാഭ്യാസ മന്ത്രിയുമായ ഡോ ആർ ബിന്ദു ഒഴിഞ്ഞു കൊടുക്കും. 

ഡോ. ടി എം തോമസ് ഐസക് അരൂരിൽ മത്സരിക്കാനാണ് സാധ്യത. ഇ പി ജയരാജനെ പയ്യന്നൂരിലോ മട്ടന്നൂരിലോ മത്സരിപ്പിക്കുന്നതും പരിഗണനയിലുണ്ട്.

ജി സുധാകരനെ അദ്ദേഹത്തിൻറെ പഴയ തട്ടകമായ കായംകുളത്ത് മത്സരിപ്പിക്കുന്നതാണ് പരിഗണിക്കുന്നത്. മത്സരിക്കാൻ അനുമതി ലഭിച്ചാൽ സുധാകരൻ അമ്പലപ്പുഴക്ക് വേണ്ടി അവകാശമുന്നയിക്കാനും സാധ്യതയുണ്ട്.

g sudhakaran23

2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ എ.വിജയരാഘവൻ, ടി.എം. തോമസ് ഐസക്, ഇ പി ജയരാജൻ, ജി സുധാകരൻ എന്നിവരുടെ സ്ഥാനാർത്ഥിത്വത്തെക്കുറിച്ച് നിലവിൽ ചർച്ചകൾ സജീവമാണ്. 

എ. വിജയരാഘവൻ നിലവിൽ സി.പി.എം പൊളിറ്റ് ബ്യൂറോ അംഗമാണ്. പാർട്ടി കേന്ദ്ര നേതൃത്വത്തിലാണ് അദ്ദേഹം കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് നിന്ന് മത്സരിച്ചെങ്കിലും വിജയിച്ചില്ല. 


ഒന്നിൽ കൂടുതൽ പൊളിറ്റ് ബ്യൂറോ അംഗങ്ങൾ നിയമസഭയിലേക്ക് മത്സരിക്കുന്നത് അപൂർവമാണ്. എങ്കിലും, മലബാർ മേഖലയിൽ പാർട്ടിയെ ശക്തിപ്പെടുത്താൻ അദ്ദേഹത്തെ പ്പോലൊരു മുതിർന്ന നേതാവ് വേണമെന്ന് പാർട്ടി തീരുമാനിച്ചാൽ എ.വിജയരാഘവൻ സ്ഥാനാർത്ഥിയായി വന്നേക്കാം.


2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ 'രണ്ട് ടേം' നിബന്ധനയെത്തുടർന്ന് മാറി നിൽക്കേണ്ടി വന്ന നേതാവാണ് ഡോ. ടി.എം.തോമസ് ഐസക്. എന്നാൽ 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹം പത്തനംതിട്ടയിൽ നിന്ന് മത്സരിച്ചിരുന്നെങ്കിലും വിജയിച്ചില്ല. 

thomas_issac_pti_1200x768

സാമ്പത്തിക രംഗത്തെ അദ്ദേഹത്തിന്റെ വൈദഗ്ധ്യം കണക്കിലെടുത്ത്, സംസ്ഥാന ഭരണത്തിൽ അദ്ദേഹത്തിന്റെ സാന്നിധ്യം അത്യാവശ്യമാണെന്ന് പാർട്ടി വിലയിരുത്തിയാൽ പഴയ മണ്ഡലമായ ആലപ്പുഴയിലോ അല്ലെങ്കിൽ അരൂരിലൊ അദ്ദേഹം മത്സരിച്ചേക്കാം.

കണ്ണൂരിലെ നേതൃത്വത്തിലെ സന്തുലനം ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണ് 2021ൽ ടേം നിബന്ധനയ തുടർന്ന് മാറിനിന്ന ഇ.പി ജയരാജനെ വീണ്ടും മത്സരിപ്പിക്കാൻ ഒരുങ്ങുന്നത്. ആലപ്പുഴ ജില്ലാ നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന ജി സുധാകരന്റെ നിലപാടുകൾ തിരഞ്ഞെടുപ്പിൽ തിരിച്ചടി ആകാതിരിക്കാനാണ് അദ്ദേഹത്തെ വീണ്ടും കളത്തിൽ ഇറക്കുന്നത്. 

jayarajan

മുതിർന്ന നേതാക്കളെ മത്സരിപ്പിക്കാൻ ആലോചിക്കുന്നതിലൂടെ സി.പി.എമ്മിന്റെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ ഇത്തവണ ചില പ്രധാന മാറ്റങ്ങൾ ഉണ്ടാകുമെന്ന് ഉറപ്പായി. 


തുടർച്ചയായി രണ്ട് തവണ മത്സരിച്ചവർക്ക് സീറ്റ് നൽകില്ലെന്ന കർശന നിലപാടിൽ ഇത്തവണ ചില ഇളവുകൾ നൽകും. തോമസ് ഐസക് മത്സരരംഗത്തേക്ക് വരാനുള്ള സാധ്യത വളരെ കൂടുതലാണെങ്കിലും എ. വിജയരാഘവന്റെ കാര്യത്തിൽ പാർട്ടിയുടെ സംഘടനാപരമായ തീരുമാനമാകും നിർണ്ണായകമാണ്. 


സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻറെ വിശ്വസ്ത സുഹൃത്തായതിനാൽ വിജയരാഘവന് തടസ്സങ്ങൾ ഉണ്ടാകില്ലെന്നാണ് സൂചന.

2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പിണറായി വിജയനൊപ്പം തോമസ് ഐസക്, ജി. സുധാകരൻ, ഇ.പി. ജയരാജൻ തുടങ്ങിയ മുതിർന്ന നേതാക്കളെ കൂടി സി.പി.ഐ.എം പരിഗണിക്കുന്നതിന് പിന്നിൽ കൃത്യമായ ചില രാഷ്ട്രീയ തന്ത്രങ്ങളുണ്ട്. 

pinarai vijayan bahrain

രണ്ട് തവണ മത്സരിച്ചവർക്ക് മാറിനിൽക്കണമെന്ന മുൻപത്തെ കർശന നിലപാടിൽ നിന്ന് പാർട്ടി പിൻവാങ്ങുന്നു എന്ന സൂചനയാണ് ഇത് നൽകുന്നത്. 


തുടർച്ചയായി മൂന്നാം തവണയും ഭരണം പിടിക്കുക എന്ന ലക്ഷ്യത്തോടെ, അനുഭവസമ്പത്തുള്ള കരുത്തരായ നേതാക്കളെ തന്നെ കളത്തിലിറക്കാൻ പാർട്ടി ആഗ്രഹിക്കുന്നു എന്നതും ഇതിലൂടെ വ്യക്തമാണ്.


ഒന്നാം പിണറായി സർക്കാരിന്റെ കാലത്തെ വികസന നേട്ടങ്ങളിൽ (കിഫ്ബി, പശ്ചാത്തല വികസനം തുടങ്ങിയവ) പ്രധാന പങ്കുവഹിച്ചവരാണ് ഐസക്കും സുധാകരനും. ഇവരെ വീണ്ടും മുൻനിരയിൽ എത്തിക്കുന്നതിലൂടെ വികസന രാഷ്ട്രീയം സജീവമായി നിർത്താൻ സാധിക്കുമെന്ന് പാർട്ടി കരുതുന്നു.  

പ്രധാന നേതാക്കളെ മാറ്റിനിർത്തുന്നത് പാർട്ടി പ്രവർത്തകർക്കിടയിൽ അതൃപ്തി ഉണ്ടാക്കാൻ സാധ്യതയുണ്ട്. ഇവരെ മത്സരിപ്പിക്കുന്നതിലൂടെ അണികൾക്കിടയിലുള്ള ആവേശം നിലനിർത്താം. 

സഭയ്ക്കകത്തും പുറത്തും പ്രതിപക്ഷത്തിന്റെ ആക്രമണങ്ങളെ ശക്തമായി പ്രതിരോധിക്കാൻ ഈ നേതാക്കളുടെ സാന്നിധ്യം അനിവാര്യമാണെന്ന് നേതൃത്വം കണക്കുകൂട്ടുന്നു. 


ഭരണം നടത്തുന്നതിലും നിയമസഭയിലെ ചർച്ചകളിലും ഇവരുടെ പ്രാവീണ്യം എൽ.ഡി.എഫിന് വലിയ കരുത്താണ്. തോമസ് ഐസക്കിനും ജി. സുധാകരനുമെല്ലാം സ്വന്തം ജില്ലകളിൽ വലിയൊരു വിഭാഗം നിഷ്പക്ഷ വോട്ടർമാരുടെ പോലും പിന്തുണയുണ്ട്.


എന്നാൽ മുതിർന്ന നേതാക്കളെ മത്സരിപ്പിക്കാനുള്ള തീരുമാനത്തിന് ചില ​പ്രതികൂല ഘടകങ്ങളുമുണ്ട്. മുതിർന്ന നേതാക്കളെ അണിനിരത്തുമ്പോൾ "പുതുമുഖങ്ങൾക്ക് പ്രാധാന്യം" എന്ന നയത്തിൽ നിന്ന് പിന്നോട്ട് പോകുന്നു എന്ന വിമർശനം പാർട്ടിക്കുള്ളിൽ നിന്നുതന്നെ ഉയർന്നേക്കാം.

അടുത്ത നിരയിലുള്ള നേതാക്കൾക്ക് നേതൃ സ്ഥാനത്തേക്ക് വരാനും ഇത് തടസ്സമാകുന്നു എന്ന വിമർശനം പാർട്ടിക്കുള്ളിൽ തന്നെ ഉയർന്നേക്കാം. ഈ നേതാക്കളെല്ലാം 70 വയസ്സിനോട് അടുത്തവരോ അതിനു മുകളിലുള്ളവരോ ആണ്. 


സി.പി.എം പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകുന്ന ഈ കാലഘട്ടത്തിൽ ഇവർക്ക് സീറ്റ് നൽകുന്നത് "പഴയ തലമുറയുടെ ആധിപത്യം" എന്ന രീതിയിൽ വ്യാഖ്യാനിക്കപ്പെടാം. ഇത് യുവ തലമുറയെ പാർട്ടിയിൽ നിന്ന് അകറ്റാൻ കാരണമായേക്കാം. 


മുതിർന്ന നേതാക്കൾ മത്സരിക്കുമ്പോൾ അവർ കേന്ദ്ര ബന്ധുക്കൾ ആയിരുന്ന വിവാദങ്ങൾ പുനർജനിക്കാനും സാധ്യതയുണ്ട്. ജാവദേക്കർ കൂടിക്കാഴ്ച (ഇ.പി. ജയരാജൻ), കിഫ്ബി അന്വേഷണം (തോമസ് ഐസക്), ആലപ്പുഴയിലെ ഗ്രൂപ്പ് പോര് (ജി. സുധാകരൻ) തുടങ്ങിയ പഴയ വിവാദങ്ങൾ പ്രതിപക്ഷം വീണ്ടും ആയുധമാക്കും. 

കഴിഞ്ഞ രണ്ട് സർക്കാരുകളുടെയും പോരായ്മകൾക്ക് ഈ നേതാക്കളും ഉത്തരവാദികളാണെന്ന തരത്തിൽ ഭരണവിരുദ്ധ വികാരം ഇവർക്കെതിരെയും തിരിയാം. 

എന്നാൽ പരീക്ഷണങ്ങളേക്കാൾ 'വിശ്വസ്തരായ പഴയ പടക്കുതിരകളെ' മുൻനിർത്തി ഭരണം നിലനിർത്തുക എന്ന സുരക്ഷിതമായ തന്ത്രമാണ് സിപിഐഎം പയറ്റാൻ ഉദ്ദേശിക്കുന്നത് എന്നാണ് സൂചന..

Advertisment