/sathyam/media/media_files/2026/02/08/adoor-prakash-2026-02-08-15-23-46.jpg)
തിരുവനന്തപുരം : ശബരിമല സ്വർണ്ണക്കൊള്ളയിൽ ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധത്തിൽ യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എസ്. ഐ. ടി ക്ക് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായത് കോൺഗ്രസിനേയും യു ഡി എഫിനേയും കടുത്ത പ്രതിസന്ധിയിലാണ് കൊണ്ട് ചെന്നെത്തിച്ചത്. കോൺഗ്രസ് നേതാക്കൾ സ്വർണ്ണക്കൊള്ള വിഷയത്തിൽ സിപിഎമ്മിനെ കടന്നാക്രമിക്കുമ്പോഴാണ് അടൂർ പ്രകാശിനെ എസ്.ഐ.ടി ചോദ്യം ചെയ്തത്.
/filters:format(webp)/sathyam/media/media_files/2025/12/09/adoor-prakash-2025-12-09-15-44-45.jpg)
ഇതോടെ സി പി എം നേതാക്കൾ കോൺഗ്രസിനെ ലക്ഷ്യമിട്ട് രംഗത്തിറങ്ങി . ശബരിമല സ്വർണ്ണക്കൊള്ളയിൽ സി പി എമ്മിനേയും കോൺഗ്രസിനേയും കടന്നാക്രമിക്കുന്ന ബി ജെ പിയാകട്ടെ അടൂർ പ്രകാശിനെ ചോദ്യം ചെയ്തത് ബി ജെ പി വാദങ്ങൾ ശരിവെയ്ക്കുന്നതാണെന്ന നിലപാടിലാണ്. ഉണ്ണികൃഷ്ണൻ പോറ്റിയുമായി സാമ്പത്തിക ഇടപാട് ഇല്ല എന്ന് അടൂർ പ്രകാശ് പറയുമ്പോൾ എന്താണ് യു ഡി എഫ് കൺവീനർക്ക് ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധമെന്ന ചോദ്യമാണ് സി പി എമ്മും ബി ജെ പിയും ഉയർത്തുന്നത്.
/filters:format(webp)/sathyam/media/media_files/2025/07/10/untitledbrasiladoor-prakash-2025-07-10-15-26-38.jpg)
കോന്നി നിയമസഭാ മണ്ഡലത്തിൽ മത്‌സരിക്കാൻ ആഗ്രഹിക്കുന്ന അടൂർ പ്രകാശിനെ വളഞ്ഞിട്ട് ആക്രമിക്കുന്നത് രാഷ്ട്രീയമായി ഗുണം ചെയ്യുമെന്ന വിലയിരുത്തലിലാണ് സി പി എമ്മും ബി ജെ പി യും. അടൂർ പ്രകാശിനെതിരെ ഇരു കൂട്ടരും പ്രതിഷേധം ശക്തമാക്കുമ്പോൾ യുഡി എഫ് പ്രതിരോധത്തിലാണ്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us