/sathyam/media/media_files/2024/10/18/uKCpGgtnwHx9azmBP0TR.jpg)
തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട്, ചേലക്കര നിയമസഭ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ സിപിഎം പ്രഖ്യാപിച്ചു. പാലക്കാട്ടെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി കോണ്‍ഗ്രസില്‍ കലാപക്കൊടി ഉയര്‍ത്തി പാര്‍ട്ടിയില്‍ നിന്ന് പുറത്തായ ഡോ. പി. സരിന്‍ മണ്ഡലത്തിലെ ഇടത് സ്വതന്ത്രനാകും.
ചേലക്കരയില്‍ യുആര്‍ പ്രദീപാണ് സ്ഥാനാര്‍ത്ഥി. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. സിപിഐ മത്സരിക്കുന്ന വയനാട് ലോക്‌സഭ മണ്ഡലത്തില്‍ സത്യന്‍ മൊകേരി ജനവിധി തേടുമെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതോടെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ഉപതിരഞ്ഞെടുപ്പിന് സജ്ജമായി.
ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച അന്ന് തന്നെ യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നു. വയനാട് പ്രിയങ്ക ഗാന്ധിയും, പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലും, ചേലക്കരയില്‍ രമ്യ ഹരിദാസുമാണ് മത്സരിക്കുന്നത്. അതേസമയം, ബിജെപി ഇതുവരെ സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാക്കിയിട്ടില്ല.