കണ്ണൂരിൽ തോറ്റതിന്റെ നിരാശ തീർക്കാൻ വടിവാള്‍ പ്രകടനവുമായി സിപിഎം പ്രവർത്തകർ. ലീഗ് പ്രവർത്തകന്‍റെ വീട്ടിൽ കടന്നു കയറി വടിവാൾ വീശി. കാറും ബൈക്കും വെട്ടി നശിപ്പിച്ചു

New Update
cpm attack kannur

കണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പിലെ തോല്‍വിയുടെ നിരാശ മാറ്റാൻ വടിവാളെടുത്ത് സിപിഎം. കണ്ണൂര്‍ പാറാടാണ് അക്രമാസക്തരായ സിപിഎം പ്രവര്‍ത്തകരുടെ പ്രകടനം.

Advertisment

യുഡിഎഫ് പ്രകടനത്തിനുനേരെയും ആക്രമണം ഉണ്ടായി. പ്രകോപിതരായ സിപിഎം പ്രവര്‍ത്തകര്‍ വടിവാള്‍ വീശി ആളുകള്‍ക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു. സമീപത്തുള്ള വീടുകളിലെ ചെടിച്ചട്ടികൾ നശിപ്പിക്കുകയും ആളുകളെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

പ്രകടനവുമായി എത്തിയ സിപിഎം പ്രവർത്തകർ ഒരു ലീഗ് പ്രവർത്തകന്‍റെ വീട്ടിൽ കടന്നു കയറുകയും വീട്ടിലുണ്ടായിരുന്ന ഒരാൾക്കുനേരെ വടിവാൾ വീശുകയും ചെയ്തു. പിന്നീട് വീട്ടിലുണ്ടായിരുന്ന കാറും ബൈക്കും ഇവർ വെട്ടി നശിപ്പിച്ചു.

കുന്നത്ത്പറമ്പ് പഞ്ചായത്തിലെ തോല്‍വിക്ക് പിന്നാലെയാണ് ആക്രമണം.

Advertisment