ഏറ്റുമാനൂരില്‍ ദേവസ്വം മന്ത്രി വാസവന്റെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ ബിജെപി പ്രവര്‍ത്തകരെ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദിച്ചു. സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവര്‍ക്കു പരുക്ക്. ഏറ്റുമാനൂര്‍ പോലീസ് സ്റ്റേഷനില്‍ ബിജെപി പ്രതിഷേധം. പോലീസ് സിപിഎം പ്രവര്‍ത്തകര്‍ക്ക് ഒപ്പം നിന്നു നിന്നുവെന്ന് ആരോപണം. ജീവന്‍ വേണേ ഓടി രക്ഷപെട്ടോളാന്‍ വനിതാ പ്രവര്‍ത്തകരോട് പോലീസ് പറഞ്ഞെന്നും ബിജെപി പ്രവര്‍ത്തകര്‍

മറ്റു നേതാക്കളും പ്രസംഗിച്ച ശേഷം പ്രവര്‍ത്തകര്‍ പിരിഞ്ഞു പോകാന്‍ നേരമായിരുന്നു അക്രമം. ബി.ജെ.പി പ്രവര്‍ത്തകരായ സ്ത്രീകള്‍ ഉള്‍പ്പടെയുള്ള കുറച്ചുപേർ സ്ഥലത്തുണ്ടായിരുന്നു.

New Update
Untitled

കോട്ടയം: ശബരിമല സ്വര്‍ണപാളി കൊള്ളയില്‍ പ്രതിഷേധിച്ച് ദേവസ്വം മന്ത്രി വി.എന്‍. വാസവന്റെ ഏറ്റുമാനൂരിലെ ഓഫീസിലേക്ക്  മാര്‍ച്ച് നടത്തിയ ബി.ജെ.പി പ്രവര്‍ത്തകരെ സി.പി.എം -ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകര്‍ മദിച്ചു. സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവര്‍ക്കു പരുക്ക്.

Advertisment

ശബരിമല കൊള്ളയില്‍ സി.ബി.ഐ അന്വേഷണം നടത്തുക, ദേവസ്വം മന്ത്രി രാജിവയ്ക്കുക, ദേവസ്വം ബോര്‍ഡ് പിരിച്ചുവിടുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണു ബി.ജെ.പി പ്രതിഷേധം മാര്‍ച്ച് നടത്തിയത്. മാര്‍ച്ച് ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണി ഉദ്ഘാടനം ചെയ്തു.


Untitled

മറ്റു നേതാക്കളും പ്രസംഗിച്ച ശേഷം പ്രവര്‍ത്തകര്‍ പിരിഞ്ഞു പോകാന്‍ നേരമായിരുന്നു അക്രമം. ബി.ജെ.പി പ്രവര്‍ത്തകരായ സ്ത്രീകള്‍ ഉള്‍പ്പടെയുള്ള കുറച്ചുപേർ സ്ഥലത്തുണ്ടായിരുന്നു. 

ഇവര്‍ പിരിഞ്ഞു പോകാന്‍ തുടങ്ങുമ്പോള്‍ സി.പിഎം- ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചു ഇവിടേക്കെത്തുകയായിരുന്നു. പിന്നാലെ സ്ഥലത്തുണ്ടായിരുന്ന ബി.ജെ.പി പ്രവര്‍ത്തകര്‍ക്കു നേരെ അക്രമം അഴിച്ചു വിടുകയായതിരുന്നു.

Untitled

അഞ്ചും പത്തും പേര്‍ ചേര്‍ന്നാണ് ഒരാളെ മര്‍ദിച്ചത്. ബി.ജെ.പി വനിതാ പ്രവര്‍ത്തകര്‍ക്കും ഇതിനിടെ മദര്‍നമേറ്റു. സംഭവം അറിഞ്ഞു ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണി, സി.കൃഷ്ണകുമാര്‍ തുടങ്ങിയ നേതാക്കളും പ്രവര്‍ത്തകരും സ്ഥലത്തേക്കു പാഞ്ഞെത്തി.


തുടര്‍ന്നു സി.പി.എം പ്രവര്‍ത്തകരും ബി.ജെ.പി പ്രവര്‍ത്തകരും തമ്മില്‍ വലിയ സംഘര്‍ഷം നടന്നു. എന്നാല്‍, പോലീസ് പക്ഷപാതപരമായാണ് പെരുമാറിയതെന്നു ബി.ജെ.പി പ്രവര്‍ത്തകര്‍ ആരോപിച്ചു.


Untitled

സുരക്ഷ ഒരുക്കേണ്ടതിനു പകരം തങ്ങളുടെ വനിതാ പ്രവര്‍ത്തകരോട് ജീവന്‍ വേണേ ഓടി രക്ഷപെട്ടോളാനാണു പോലീസ് പറഞ്ഞെന്നും ബി.ജെ.പി പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. സംഭവത്തില്‍ ഏറ്റുമാനൂര്‍ പോലീസ് സ്റ്റേഷനില്‍ ബി.ജെ.പി പ്രതിഷേധം സംഘടിപ്പിച്ചു.

Advertisment