അട്ടപ്പാടിയിൽ സിപിഎമ്മിന് തിരിച്ചടി: മുൻ ഏരിയ സെക്രട്ടറി വി.ആർ രാമകൃഷ്ണൻ ബിജെപിയിൽ ചേർന്നു. കൂടുമാറ്റം തദ്ദേശ തിരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ വിവാദങ്ങളെ തുടർന്ന്. രാ​മ​കൃ​ഷ്ണ​നെ നാലര വർഷം മുൻപേ പുറത്താക്കിയതെന്ന് സിപിഎം വിശദീകരണം

New Update
ramakrishnan

പാലക്കാട്: സിപിഎം അട്ടപ്പാടി മുൻ ഏരിയ സെക്രട്ടറി വി.ആർ. രാമകൃഷ്ണൻ ബിജെപിയിൽ ചേർന്നു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ അഗളി പഞ്ചായത്തിൽ അദ്ദേഹം സിപിഎം വിമതനായി മത്സരിച്ചിരുന്നു.

Advertisment

ഇതിന് പിന്നാലെ അഗളി ലോക്കൽ കമ്മിറ്റി സെക്രട്ടറി എൻ. ജംഷീർ ഫോൺ വഴി വധഭീഷണി മുഴക്കിയെന്ന ആരോപണം ഉയർന്നത് വിവാദമായിരുന്നു. 12 വർഷം ജെല്ലിപ്പാറ ലോക്കൽ കമ്മിറ്റി സെക്രട്ടറിയായും രണ്ട് ടേമുകളിലായി ആറു വർഷം അട്ടപ്പാടി ഏരിയ സെക്രട്ടറിയായും വി.ആർ. രാമകൃഷ്ണൻ പ്രവർത്തിച്ചിരുന്നു.

അതേസമയം, രാമകൃഷ്ണനെ നാലര വർഷം മുൻപേ പാർട്ടിയിൽ നിന്ന് പുറത്താക്കിയതാണെന്ന് സിപിഎം പ്രാദേശിക നേതൃത്വം വ്യക്തമാക്കി. നാലര വർഷമായി പാർട്ടി അംഗത്വമില്ലെന്നും സിപിഎമ്മുമായി സഹകരിക്കുന്നില്ലെന്നും രാമകൃഷ്ണനും അറിയിച്ചു.

Advertisment