/sathyam/media/media_files/aQbxcpzbrICSj5ab5IT6.jpg)
മഞ്ചേരി: കേരളത്തിലെ സി.പി.എം - ബി.ജെ.പി അവിശുദ്ധ കൂട്ടുക്കെട്ട് തുറന്നുകാട്ടി പി.വി. അൻവർ എം.എൽ.എ. ഉപതെരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന പാലക്കാട്, ചേലക്കര സീറ്റുകളിൽ സി.പി.എം - ബി.ജെ.പി ധാരണയായെന്നും ഇതിന് ചുക്കാൻ പിടിച്ചത് എ.ഡി.ജി.പി ആണെന്നും അൻവർ പറഞ്ഞു.
‘ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള’ (ഡി.എം.കെ) എന്ന സാമൂഹിക കൂട്ടായ്മയുടെ നയം പ്രഖ്യാപിച്ച് കൊണ്ടുള്ള പൊതുസമ്മേളനത്തിലാണ് പി.വി അൻവർ ഇക്കാര്യം വ്യക്തമാക്കിയത്.
പാലക്കാട് സീറ്റിൽ ബി.ജെ.പിക്ക് കച്ചവടം ഉറപ്പിച്ചുകഴിഞ്ഞു. അതിന്‍റെ അലയൊലികൾ ആരംഭിച്ചിട്ടുണ്ട്. ചേലക്കര സീറ്റിൽ ബി.ജെ.പി സി.പി.എമ്മിന് വോട്ട് ചെയ്യും. എ.ഡി.ജി.പി അജിത് കുമാർ ആണ് ഈ പ്ലാനിങ്ങിന് നേതൃത്വം നൽകിയിട്ടുള്ളത്. ഇതാണ് കേരളത്തിലെ രാഷ്ട്രീയ ചിത്രമെന്നും അൻവർ വ്യക്തമാക്കി.
ഈ അവിശുദ്ധ കൂട്ടുക്കെട്ട് തുടർന്നാൽ ജനങ്ങൾക്ക് നീതി ലഭിക്കാത്തതിന് തുല്യം. എല്ലാ പാർട്ടിയിലെയും ചില ഉന്നത നേതാക്കളും ഈ കൂട്ടുകെട്ടിൽ പങ്കാളി ആണെന്നും അൻവർ തുറന്നടിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us