ഭരണ വിരുദ്ധ വികാരമില്ലാതാക്കാൻ ഗ്രഹ സന്ദർശനം നടത്താൻ സി.പി.എം. പരിപാടി ജനുവരി 15 മുതൽ 22 വരെ. മുതിർന്ന നേതാക്കളടക്കം എല്ലാവരും വീട് കയറും. ന്യൂനപക്ഷങ്ങളെ അടുപ്പിക്കാൻ ചർച്ചകൾ നടത്തും. നിയമസഭാ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലേക്ക് പാർട്ടി

New Update
pinarai vijayan mv govindan

തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണവിരുദ്ധവികാരത്തിൻ്റെ തീവ്രത കുറയ്ക്കാൻ സി.പി.എം ജനങ്ങളിലേക്ക് ഇറങ്ങുന്നു. ജനുവരി 15 മുതൽ 22 വരെയുള്ള കാലയളവിലാണ് പാർട്ടി ജനസമ്പർക്കത്തിന് ഒരുങ്ങുന്നത്.

Advertisment

മുതിർന്ന നേതാക്കൾ അടക്കമുള്ളവർ  സംസ്ഥാനത്തെ മുഴുവൻ വീടുകളും സന്ദർശിച്ച്‌ ജനങ്ങളെ കേൾക്കാനാണ് സംസ്ഥാന കമ്മിറ്റി എടുത്ത തീരുമാനം. തൊട്ടു പിന്നാലെ പ്രചാരണത്തിൻ്റെ ഭാഗമായി മൂന്ന് മേഖലാ ജാഥകളും പാർട്ടി സംഘടിപ്പിക്കും. 


പാർട്ടി  വ്യത്യാസമില്ലാതെ എല്ലാ വീടുകളിലും കയറി തദ്ദേശതെരഞ്ഞെടുപ്പിൽ തങ്ങൾക്കുണ്ടായ പരാജയത്തിൽ ഉൾപ്പെടെ തുറന്ന സംവാദം നടത്താനാണ് സി.പിഎം ലക്ഷ്യമിടുന്നത്.


എല്ലാ തലത്തിലുമുള്ള സിപിഎം നേതാക്കളും ഇതിന്റെ ഭാഗമാകും. തുടർന്ന്‌ വാർഡ്‌ അടിസ്ഥാനത്തിൽ കുടുംബ യോഗങ്ങളും ലോക്കൽ അടിസ്ഥാനത്തിൽ പൊതുയോഗവും സംഘടിപ്പിക്കും.

തൊഴിലുറപ്പ്‌ പദ്ധതി തകർക്കുന്നത്‌ ഉൾപ്പെടെ കേന്ദ്ര സർക്കാരിന്റെ ദ്രോഹ നിലപാടുകൾക്കും വർഗീയതക്കുമെതിരായി ശക്തമായ പ്രക്ഷോഭം നടത്താനും  പാർട്ടി സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയെയും മുന്നണിയെയും ആര് നയിക്കുമെന്ന ചോദ്യവും സി.പി.എമ്മിൽ നിന്നും ഉയരുന്നുണ്ട്.

Advertisment