തദ്ദേശ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട സിപിഎം സ്ഥാനാർത്ഥി നേരെ പോയത് ബിജെപിയുടെ വിജയാഹ്ലാദ പ്രകടനത്തിലേക്ക്. പാലക്കാട് മണ്ണാർക്കാട് ന​ഗരസഭയിലെ 24-ാം വാർഡ് നമ്പിയംപടിയിലെ സ്ഥാനാർത്ഥി അഞ്ജു സന്ദീപാണ് ബിജെപിയുടെ വിജയാഹ്ലാദത്തിൽ പങ്കെടുത്തത്

ബിജെപി സ്ഥാനാര്‍ത്ഥിയുടെ വിജയാഘോഷത്തിനൊപ്പം അഞ്ജു നൃത്തം ചെയ്യുന്ന വീഡിയോ പുറത്തു വന്നു.

New Update
anju-sandeep

പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട സിപിഎം സ്ഥാനാർത്ഥി നേരെ പോയത് ബിജെപിയുടെ വിജയാഹ്ലാദ പ്രകടനത്തിലേക്ക്.

Advertisment

പാലക്കാട് മണ്ണാർക്കാട് ന​ഗരസഭയിലെ 24-ാം വാർഡ് നമ്പിയംപടിയിലെ സ്ഥാനാർത്ഥി അഞ്ജു സന്ദീപാണ് ബിജെപിയുടെ വിജയാഹ്ലാദത്തിൽ പങ്കെടുത്തത്.

ബിജെപി സ്ഥാനാര്‍ത്ഥിയുടെ വിജയാഘോഷത്തിനൊപ്പം അഞ്ജു നൃത്തം ചെയ്യുന്ന വീഡിയോ പുറത്തു വന്നു.

കാരാക്കുറിശ്ശി പഞ്ചായത്തിലെ ആറാം വാര്‍ഡില്‍ വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥി സ്‌നേഹ രാമകൃഷ്ണന്റെ വിജയാഘോഷ റാലിയിലാണ് അഞ്ജു പങ്കെടുത്തത്.

മണ്ണാർക്കാട് നഗരസഭാ വാര്‍ഡ് 24 ലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ചുറ്റിക അരിവാള്‍ നക്ഷത്രം അടയാളത്തില്‍ പി എസ് അഞ്ജു ( അഞ്ജു സന്ദീപ് ) മത്സരിച്ചത്.

മുസ്ലിം ലീഗിന്റെ ഷീജ രമേശ് ആണ് അഞ്ജുവിന്റെ വാര്‍ഡില്‍ വിജയിച്ചത്.

രണ്ട് സ്ഥാനാര്‍ത്ഥികളാണ് വാർഡിൽ മത്സരിച്ചത്. ബിജെപി സ്ഥാനാർത്ഥി ഇല്ലാതിരുന്നിട്ടും അഞ്ജുവിന് 278 വോട്ട് മാത്രമാണ് ലഭിച്ചത്. 555 വോട്ടാണ് വിജയിച്ച ലീ​ഗ് സ്ഥാനാർത്ഥി ഷീജയ്ക്ക് ലഭിച്ചത്.

Advertisment