'സ്വതന്ത്ര പരീക്ഷണ'ത്തിന് മുതിരാതെ സി.പി.എം; 15 സ്ഥാനാര്‍ഥികളും മത്സരിക്കുന്നത് പാര്‍ട്ടി ചിഹ്നത്തില്‍; സിപിഎമ്മും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതോടെ ലോക്‌സഭ തിരഞ്ഞെടുപ്പിന് ഒരുങ്ങി ഇടതുമുന്നണി

സി.പി.എം. സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ഒരു പൊളിറ്റ് ബ്യൂറോ അംഗം, നാല് കേന്ദ്രകമ്മിറ്റിയംഗങ്ങള്‍, ഒരു മന്ത്രി, ഒരു രാജ്യസഭാ എം.പി, മൂന്ന് എം.എല്‍.എമാര്‍, മൂന്ന് ജില്ലാസെക്രട്ടറിമാര്‍ എന്നിവരാണ് മത്സരരംഗത്തുള്ളത്.

New Update
cpm main office.jpg

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സി.പി.എം. സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനാണ് സ്ഥാനാർത്ഥികളെ  പ്രഖ്യാപിച്ചത്.  പൊന്നാനിയിൽ മുൻ ലീഗ് നേതാവ് കെ.എസ്.ഹംസ സിപിഎം സ്ഥാനാർഥിയായി മത്സരിക്കും. 

Advertisment

ആറ്റിങ്ങൽ - വി. ജോയി എം.എൽ.എ, കൊല്ലം- എം.മുകേഷ് എം.എൽ.എ, പത്തനംതിട്ട - ടി.എം.തോമസ് ഐസക്, ആലപ്പുഴ- എ.എം.ആരിഫ്, എറണാകുളം- കെ.ജെ.ഷൈൻ, ഇടുക്കി - ജോയ്സ് ജോർജ്, ചാലക്കുടി - സി.രവീന്ദ്രനാഥ്, ആലത്തൂർ - മന്ത്രി കെ.രാധാകൃഷ്ണൻ, പാലക്കാട് - പി.ബി അംഗം എ.വിജയരാഘവൻ, മലപ്പുറം - വി.വസീഫ്, കോഴിക്കോട്- എളമരം കരീം, വടകര- കെ.കെ.ഷൈലജ, കണ്ണൂർ - എം.വി.ജയരാജൻ, കാസർകോട് - എം.വി.ബാലകൃഷ്ണൻ എന്നിവരാണ് മറ്റ്‌ സ്ഥാനാർഥികൾ.

ഒരു പൊളിറ്റ് ബ്യൂറോ അംഗം, നാല് കേന്ദ്രകമ്മിറ്റിയംഗങ്ങള്‍, ഒരു മന്ത്രി, ഒരു രാജ്യസഭാ എം.പി, മൂന്ന് എം.എല്‍.എമാര്‍, മൂന്ന് ജില്ലാസെക്രട്ടറിമാര്‍ എന്നിവരാണ് മത്സരരംഗത്തുള്ളത്. സ്ഥാനാര്‍ഥികള്‍ എല്ലാവരും പാര്‍ട്ടിചിഹ്നത്തില്‍ മത്സരിക്കും.

കോട്ടയത്ത് കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി തോമസ് ചാഴിക്കാടനെയാണ് മുന്നണിയില്‍ സ്ഥാനാര്‍ഥിയായി ആദ്യം പ്രഖ്യാപിച്ചത്. സി.പി.ഐയുടെ നാല് സ്ഥാനാര്‍ഥികളെ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. ഇതോടെ ഇടതുമുന്നണി സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തീകരിച്ചു.

Advertisment