തൃശൂർ എ​രു​മ​പ്പെ​ട്ടി​യി​ൽ ബൂ​ത്ത് കെ​ട്ടു​ന്ന​തി​നെ ചൊ​ല്ലി സി​പി​എം-​കോ​ൺ​ഗ്ര​സ് സം​ഘ​ർ​ഷം. ര​ണ്ട് പേ​ർ​ക്ക് പ​രി​ക്ക്

New Update
kerala police vehicle1

തൃ​ശൂ​ർ: എ​രു​മ​പ്പെ​ട്ടി​യി​ൽ ബൂ​ത്ത് കെ​ട്ടു​ന്ന​തി​നെ ചൊ​ല്ലി സി​പി​എം-​കോ​ൺ​ഗ്ര​സ് സം​ഘ​ർ​ഷം. ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. എ​രു​മ​പ്പെ​ട്ടി ഗ​വ. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ന് സ​മീ​പം ഖാ​ദി റോ​ഡി​ലാ​ണ് സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്.

Advertisment

എ​രു​മ​പ്പെ​ട്ടി പ​ഞ്ചാ​യ​ത്ത് 18-ാം വാ​ർ​ഡ് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി സൗ​മ്യ യോ​ഗേ​ഷി​ന്‍റെ ഭ​ർ​ത്താ​വും സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യു​മാ​യ കെ.​കെ. യോ​ഗേ​ഷ്, യൂ​ത്ത് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ജു നെ​ല്ലു​വാ​യ് എ​ന്നി​വ​ർ​ക്കാ​ണ് സം​ഘ​ർ​ഷ​ത്തി​ല്‍ പ​രി​ക്കേ​റ്റ​ത്.

സി​പി​എം പ്ര​വ​ർ​ത്ത​ക​ർ മേ​ശ​യി​ട്ടി​രി​ക്കു​ന്ന​തി​ന് സ​മീ​പം കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ മേ​ശ കൊ​ണ്ടു​വ​ന്ന് ഇ​ടാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ യോ​ഗേ​ഷ് അ​ത് ചോ​ദ്യം ചെ​യ്ത​തി​നെ തു​ട​ർ​ന്നാ​ണ് സം​ഘ​ർ​ഷ​ത്തി​ന് തു​ട​ക്ക​മാ​യ​ത്. യോ​ഗേ​ഷ് ടേ​ബി​ൾ ച​വി​ട്ടി മ​റി​ക്കു​ക​യും തു​ട​ർ​ന്ന് അ​ജു​നെ​ല്ലു​വാ​യി​യു​ടെ ബൈ​ക്കി​ൽ ടേ​ബി​ൾ ചെ​ന്ന് ത​ട്ടു​ക​യും ചെ​യ്ത​തി​നെ​ത്തു​ട​ർ​ന്ന് അ​ജു നെ​ല്ലു​വാ​യ് യോ​ഗേ​ഷി​നെ മ​ർ​ദി​ച്ചു.

തു​ട​ർ​ന്ന് ഇ​രു വി​ഭാ​ഗ​ങ്ങ​ളും ത​മ്മി​ൽ സം​ഘ​ട്ട​ന​മു​ണ്ടാ​യി. ഇ​തി​നു​ശേ​ഷം എ​രു​മ​പ്പെ​ട്ടി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കാ​നെ​ത്തി​യ കോ​ൺ​ഗ്ര​സ് സി​പി​എം നേ​താ​ക്ക​ൾ ത​മ്മി​ൽ വാ​ക്കേ​റ്റ​വും ഉ​ന്തും ത​ല്ലും ഉ​ണ്ടാ​കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് എ​രു​മ​പ്പെ​ട്ടി ഇ​ൻ​സ്‌​പെ​ക്‌​ട​ർ അ​നീ​ഷ്കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ശ്നം പ​രി​ഹ​രി​ക്കു​ക​യും പ​രാ​തി ന​ൽ​കു​ന്ന​തി​ന് തീ​രു​മാ​ന​മാ​കു​ക​യും ചെ​യ്തു.

Advertisment