/sathyam/media/media_files/hyQ4JHkjrNxqF0rL59OL.jpg)
പാലക്കാട് : തൃത്താലയിലെ ലീഡർ കെ. കരുണാകരൻ ഫൗണ്ടേഷനുമായി ബന്ധപ്പെട്ട് ചില ദൃശ്യമാധ്യമങ്ങളിൽ വരുന്ന വാർത്തകൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് ഫൗണ്ടേഷൻ ഭാരവാഹികൾ അറിയിച്ചു.
ഒരു പ്രത്യേക രാഷ്ട്രീയ ലക്ഷ്യത്തോടെ സിപിഎം സൈബർ ഹാൻഡിലുകൾ ചമച്ചുണ്ടാക്കുന്ന ഇത്തരം വ്യാജവാർത്തകൾ വസ്തുതകൾ പരിശോധിക്കാതെ മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത് അങ്ങേയറ്റം അനുചിതമാണെന്ന് ഭാരവാഹികൾ പ്രസ്താവനയിൽ പറഞ്ഞു.
ലീഡർ കെ. കരുണാകരന്റെ നാമധേയത്തിൽ രൂപീകൃതമായ ഫൗണ്ടേഷന്റെ ഏക ലക്ഷ്യം ജീവകാരുണ്യ-സേവന പ്രവർത്തനങ്ങളാണ്. രണ്ടാഴ്ച മുമ്പ് ചേർന്ന ഫൗണ്ടേഷന്റെ നേതൃതല യോഗത്തിന്റെ വിവരങ്ങളും ഫോട്ടോകളും അന്നുതന്നെ സോഷ്യൽ മീഡിയയിലൂടെ ഫൗണ്ടേഷൻ ഔദ്യോഗികമായി പങ്കുവെച്ചിരുന്നു. എന്നാൽ, ഈ ഫോട്ടോകൾ ദുരുപയോഗം ചെയ്ത് സിപിഎം സ്പോൺസേർഡ് പ്രചാരണങ്ങൾക്കായി ഉപയോഗിക്കുന്നത് പ്രതിഷേധാർഹമാണ്.
ലീഡർ കെ. കരുണാകരൻ ഫൗണ്ടേഷൻ വി.ടി. ബൽറാം ഉൾപ്പെടെയുള്ള ഒരു കോൺഗ്രസ് നേതാവിനും എതിരല്ലെന്ന് ഭാരവാഹികൾ വ്യക്തമാക്കി. കേരളം ഉറ്റുനോക്കുന്ന തൃത്താലയിൽ കോൺഗ്രസിന്റെ വിജയം ഉറപ്പുവരുത്താൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണ്.
ഇത്തരം കള്ളപ്രചരണങ്ങൾ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണമെന്നും യുഡിഎഫിന്റെ വിജയത്തിനായി തൃത്താലയിലെ കോൺഗ്രസ് ഒറ്റക്കെട്ടാണെന്നും ചെയർമാൻ സി.ടി. സെയ്തലവി, ജനറൽ കൺവീനർ സി.എച്ച്. ഷൗക്കത്തലി മാസ്റ്റർ, ട്രഷറർ മാളിയേക്കൽ ബാവ എന്നിവർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us