ഫ്ലോപ്പായി സിപിഎം സൈബർ സംഘം, ആരോഗ്യ മന്ത്രിക്കു വേണ്ടി സൈബറിടത്ത് ശക്തമായ പ്രതിരോധം തീർക്കാൻ പോലും സാധിക്കുന്നില്ല.  വീണാ ജോർജിനെ 'നടി' എന്ന് ട്രോളി കോൺഗ്രസ് പ്രൊഫൈലുകൾ

പാര്‍ട്ടിയുടെ സൈബര്‍ ഇടപെടലുകള്‍ ലക്ഷ്യം കാണുന്നില്ലെന്ന വിലയിരുത്തലില്‍ മുഖ്യമന്ത്രി പിണറായി വിജയനും അതൃപ്തി രേഖപ്പെടുത്തിയതായാണ് മുൻപു പുറത്തുവന്ന വിവരം. 

New Update
veena george
Listen to this article
0.75x1x1.5x
00:00/ 00:00

കോട്ടയം: ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് മര്‍ദനം ഏറ്റെന്ന് സ്ഥാപിക്കാനോ മന്ത്രിക്കായി സൈബറിടത്ത് ശക്തമായ പ്രതിരോധം തീർക്കാനോ സാധിക്കാതെ ഫ്ലോപ്പായി സി.പി.എം സൈബർ വിങ്ങ്.  

Advertisment

എം.വി നികേഷ് കുമാർ നേതൃത്വം നൽകുന്ന സൈബർ വിങ്ങിന് കെ.എസ്.യു പ്രവർത്തകരുടെ ആരോപണങ്ങൾ പ്രതിരോധിക്കാൻ പോലും സാധിക്കുന്നില്ല. 

ആരോഗ്യമന്ത്രി വീണാ ജോർജിനെ ആക്രമിച്ചുവെന്ന സി.പി.എം വാദം പൊളിക്കുകയാണ് കെഎസ്‌യു. സി.പി.എം പുറത്തുവിട്ട ദൃശ്യത്തിൽ ഉള്ളത് മന്ത്രിയുടെ തന്നെ ഗൺമാൻ ആണെന്ന് കെഎസ്‌യു ചൂണ്ടിക്കാട്ടുന്നു. 

എന്നാൽ, ഇത് കരിങ്കൊടി ആണെന്നാണ് ഇപ്പോഴും സി.പി.എം നേതാക്കളുടെ വാദം. വീഡിയോ ദൃശ്യങ്ങൾ കെ.എസ്.യു പ്രവർത്തകർ വ്യാപകമായി സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. 

veena george troll poster


മന്ത്രിയും സി.പി.എമ്മും കള്ളം പറയുകയാണെന്നും നാടകം കളിക്കുന്നു എന്നുമാണ് സൈബറിടത്ത് കോൺഗ്രസ് പ്രചരിപ്പിക്കുന്നത്. മന്ത്രി ചെറുപ്പകാലത്ത് കലോത്സവ വേദിയിൽ പങ്കെടുത്ത ചിത്രങ്ങൾക്ക് ഒപ്പമാണ് ഇത്തരം പ്രചാരണങ്ങൾ. 


മന്ത്രിയുടെയും സി.പി.എമ്മിൻ്റെയും വാദം പൊള്ളയാണെന്ന നിലപാടിലാണ് കോൺഗ്രസ് നേതൃത്വം. മന്ത്രിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ പുറത്തുവിട്ടാൽ ഒരു പവൻ സ്വർണ്ണം സമ്മാനമായി നൽകുമെന്ന് യൂത്ത് കോൺഗ്രസ്  പ്രഖ്യാപിച്ചതും സിപിഎമ്മിന് സൈബറിടത്ത് ക്ഷീണമായി.

സൈബറിടത്ത് മേൽക്കൈ ഉള്ള സി.പി.എം പ്രതിരോധത്തിൽ പിന്നിലേക്ക് പോവുകയാണ്. ഇറക്കുന്ന കാർഡുകൾ വേണ്ടത്ര പ്രചരിപ്പിക്കാൻ പോലും സിപിഎമ്മിന് സാധിക്കുന്നില്ല.  


എം.വി നികേഷ് കുമാർ നേതൃത്വം നൽകുന്ന സൈബർ വിങ്ങിൻ്റെ പരാജയമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. ശബരിമല സ്വർണ കൊള്ള കേസിലും  സിപിഎം സൈബർ വിങ്ങിൻ്റെ പ്രവർത്തനം പരിതാപകരമായിരുന്നു.


mv nikesh kumar

പാര്‍ട്ടിയുടെ സൈബര്‍ ഇടപെടലുകള്‍ ലക്ഷ്യം കാണുന്നില്ലെന്ന വിലയിരുത്തലില്‍ മുഖ്യമന്ത്രി പിണറായി വിജയനും അതൃപ്തി രേഖപ്പെടുത്തിയതായാണ് മുൻപു പുറത്തുവന്ന വിവരം. 

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ നേരിട്ട് ഇടപെട്ടാണ് നികേഷ് കുമാറിനെ എകെജി സെന്ററിലെ സോഷ്യല്‍ മീഡിയ വിഭാഗത്തിന്റെ തലപ്പത്ത് എത്തിച്ചത്. 

G


എന്നാല്‍ സമീപകാലത്തെ മേഖലാ ജാഥകളുടെ പ്രചാരണവും പരാജയപ്പെട്ടുവെന്ന വിമര്‍ശനം പാര്‍ട്ടിയില്‍ ശക്തമാണ്. നികേഷ് കുമാറിനെ സംരക്ഷിക്കുന്നത് എം.വി. ഗോവിന്ദനാണെന്ന വികാരം ഒരു വിഭാഗം നേതാക്കള്‍ക്കുണ്ട്.


നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സിപിഎമ്മിന്റെ സൈബര്‍ പോരാട്ടങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍ രൂപീകരിച്ച സോഷ്യല്‍ മീഡിയ ടീമില്‍ വന്‍ പൊട്ടിത്തെറി ഉണ്ടായിരുന്നു. 

വിഭാഗത്തിന്റെ ചുമതലയുള്ള എം.വി. നികേഷ് കുമാറിന്റെ ഏകപക്ഷീയമായ നടപടികളില്‍ പ്രതിഷേധിച്ച് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ ടീമില്‍ നിന്നും പടിയിറങ്ങി പോയി. 

നികേഷ് കുമാറിൻ്റെ ഏകപക്ഷീയമായ തീരുമാനങ്ങളിലുമുള്ള അതൃപ്തിയായിരുന്നു രാജിക്കു പിന്നിൽ. 

ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് മര്‍ദനം ഏറ്റ സംഭവം ഫലപ്രദമായി സൈബറിടം ഉപയോഗിക്കാത്തതിലും വരും ദിവസങ്ങളിൽ വിമർശനങ്ങൾ ഉയർന്നേക്കും.

Advertisment