തിരുവനന്തപുരത്ത് വിമത സ്ഥാനാർഥിയെ പുറത്താക്കി സിപിഎം. പുറത്താക്കിയത് ദേശാഭിമാനി മുൻ ബ്യൂറോ ചീഫ് കെ. ശ്രീകണ്ഠനെ. മത്സര രംഗത്ത് ഉറച്ചുനിൽക്കുമെന്ന് സ്ഥാനാർത്ഥി

കാൽനൂറ്റാണ്ടുകാലം സിപിഎം മുഖപത്രം ദേശാഭിമാനിയിൽ പ്രവർത്തിച്ച ശ്രീകണ്ഠൻ മത്സര രംഗത്തേക്ക് ഇറങ്ങിയത് പാർട്ടിയെ പ്രതിസന്ധിയിലാക്കിയിരുന്നു.

New Update
img(50)

തിരുവനന്തപുരം: തിരുവനന്തപുരം ഉള്ളൂരിലെ വിമത സ്ഥാനാർത്ഥിയെ പുറത്താക്കി സിപിഎം. ദേശാഭിമാനി മുൻ ബ്യൂറോ ചീഫ് കെ. ശ്രീകണ്ഠനെയാണ് പുറത്താക്കിയത്. 

Advertisment

ഉള്ളൂർ ലോക്കൽ കമ്മിറ്റിയിൽ നിന്നാണ് പുറത്താക്കിയത്. പുറത്താക്കിയ വിവരം ലോക്കൽ സെക്രട്ടറി ഔദ്യോഗികമായി അറിയിച്ചതായി ശ്രീകണ്ഠൻ. മത്സര രംഗത്ത് ഉറച്ചുനിൽക്കുമെന്നും ശ്രീകണ്ഠൻ കൂട്ടിച്ചേർത്തു. 


കാൽനൂറ്റാണ്ടുകാലം സിപിഎം മുഖപത്രം ദേശാഭിമാനിയിൽ പ്രവർത്തിച്ച ശ്രീകണ്ഠൻ മത്സര രംഗത്തേക്ക് ഇറങ്ങിയത് പാർട്ടിയെ പ്രതിസന്ധിയിലാക്കിയിരുന്നു. 


വി.ശിവൻകുട്ടിയുൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ തന്നോട് ആദ്യം തന്നെ മത്സരിക്കാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും പിന്നീട് പല കളികൾ നടക്കുകയും അതിന്റെ ഭാഗമായി താൻ പുറത്തായതായും ഇതിന് പിന്നിൽ കടകംപള്ളി സുരേന്ദ്രനാണ് എന്നും ശ്രീകണ്ഠൻ ഉന്നയിച്ചിരുന്നു.

എന്നാൽ ശ്രീകണ്ഠനെ പുറത്താക്കിയിട്ടില്ലെന്നും അതുമായി ബന്ധപ്പെട്ട് ഒരു ആലോചനയും നടന്നിട്ടില്ലെന്നും വഞ്ചിയൂർ ഏരിയ സെക്രട്ടറി പറഞ്ഞു. 

രണ്ട് ദിവസം കൂടി നാമനിർദേശ പത്രിക സമർപ്പിക്കാൻ സമയമുള്ളതിനാൽ അതുവരെ അനുനയം നീക്കം തുടരുമെന്നും അതിനുശേഷം മാത്രമേ കടുത്ത തീരുമാനത്തിലേക്ക് കടക്കുകയുള്ളൂവെന്നും കമ്മിറ്റി അറിയിച്ചു.

Advertisment