സിപിഎമ്മിൻ്റെ ഗൃഹ സന്ദർശനത്തിന് പോകുന്നവർക്ക് കർശന മാർഗ്ഗ നിർദ്ദേശങ്ങൾ നൽകി പാർട്ടി. വീടുകളിൽ കയറി ഇരുന്ന് വീട്ടുകാർക്ക് പറയാനുള്ളത് കേൾക്കണമെന്നും തർക്കിക്കാൻ നിൽക്കരുതെന്നും നിർദ്ദേശം. സ്വർണ്ണക്കൊള്ളയും ന്യൂനപക്ഷങ്ങളോടുള്ള പാർട്ടി സമീപനവുമടക്കമുള്ള വിഷയങ്ങൾ മാർഗ്ഗ നിർദ്ദേശത്തിൽ. സിപിഎം നേതൃത്വം കീഴ്ഘടകങ്ങൾക്ക് നൽകിയ കുറിപ്പ് സത്യം ഓൺലൈൻ പുറത്ത് വിടുന്നു

New Update
nilambur cpm

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെയാണ് സി പി എം ഗൃഹസമ്പർക്കത്തിന് തീരുമാനിച്ചത്.

Advertisment

ഗൃഹ സമ്പർക്കത്തിന് ഇറങ്ങുന്ന കേഡർമാർക്ക് പാർട്ടി നൽകുന്ന കുറിപ്പിലെ എല്ലാ കാര്യങ്ങളും എല്ലായിടത്തും പറയാനുള്ളതല്ല. വർത്തമാനക്കാലത്ത് ഉയർന്ന് വരാൻ സാധ്യതയുള്ള കാര്യങ്ങളിലെ പാർട്ടി നിലപാടാണ് കുറിപ്പിലുള്ളത്. 


സാഹചര്യത്തിനനുസരിച്ച് ആവശ്യമുള്ള കാര്യങ്ങൾ ഉപയോഗിക്കാനും നിർദ്ദേശം. പ്രതീക്ഷിച്ച വിജയം നേടാനാകാതെ പോയത് യു.ഡി.എഫ് -ബി ജെ പി കള്ളക്കഥകൾ പ്രചരിപ്പിച്ചത് കാരണം.  


ജനങ്ങളുടെ തെറ്റിദ്ധാരണ മാറ്റാൻ ഗൃഹ സന്ദർശനം , ഈ ഗൃഹ സന്ദർശനത്തിൽ ജനങ്ങളുടെ സ്വതന്ത്രമായ അഭിപ്രായം പറച്ചിലിനെ പ്രോത്സാഹിപ്പിക്കണമെന്നും അഭിപ്രായം കേൾക്കണമെന്നും ചെറിയ സ്ക്വാഡുകളായി വീട് കയറണമെന്നും നിർദേശമുണ്ട്.

Untitledtrumpcpm

വീടുമായി പരിചയമുള്ള ആള് നിർബന്ധമായും സ്ക്വാഡിൽ വേണം. ഗൃഹത്തിൻ്റെ മേധാവിക്ക് പ്രാധാന്യം നൽകി കുടുംബത്തിൻ്റെ പശ്ചാത്തലം മനസിലാക്കി വീടിന് അകത്തിരുന്ന് സംസാരിക്കുകയാണ് വേണ്ടത്.

തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചർച്ച തുടങ്ങണം. തിരിച്ചടി ഉണ്ടായ ഇടങ്ങളിൽ തിരിച്ചടി എന്ത് കൊണ്ട് ഉണ്ടായി എന്ന് പറഞ്ഞ് ചർച്ച തുടങ്ങാം. പാർട്ടിയെ കുറിച്ചുള്ള അഭിപ്രായം ക്ഷമയോടെ കേൾക്കണം.


വിമർശനങ്ങളെ പ്രോത്സാഹിപ്പിച്ച് ഉള്ളിലുള്ള കാര്യങ്ങൾ മനസിലാക്കിയാൽ മാത്രമേ തിരുത്താനും കഴിയൂ എന്നും കുറിപ്പിൽ പറയുന്നു. പത്ത് പേജുള്ള കുറിപ്പിൽ സർക്കാർ നടപടികൾ വിശദീകരിക്കണമെന്നും തർക്കിക്കാൻ നിൽക്കരുതെന്നും പറയുന്നു.


കേരളം രാജ്യത്ത് നിന്നും ഏതെല്ലാം തരത്തിൽ വ്യത്യസ്തമായത് എന്ത് കൊണ്ട് എന്ന് വിശദീകരിക്കണം. പാർട്ടി നടത്തിയ ഇടപെടൽ പറയണം. സന്ദർശനത്തിലൂടെ ഉണ്ടാകുന്ന ബന്ധം ഉപയോഗപ്പെടുത്തി തുടർ പ്രവർത്തനങ്ങളിൽ ഇടപെടീക്കാൻ ശ്രദ്ധിക്കണം.

അവ്യക്തതകൾ മാറ്റാൻ പിന്നീട് സന്ദർശനം നടത്തണം. സർക്കാരിൻ്റെ നേട്ടങ്ങളും ഓരോ വിഷയങ്ങളിലെ സമീപനവും വ്യക്തമാക്കണം.

CPIM

തദ്ദേശ തെരഞ്ഞെടുപ്പിൽ ഏതെങ്കിലും വിഭാഗങ്ങൾ അനുകൂലിച്ചോ പ്രതികൂലിച്ചോ എന്ന വിലയിരുത്തൽ പാർട്ടിക്കില്ല, അത് പ്രാദേശികമായ സാഹചര്യത്തിൽ തെറ്റിദ്ധാരണ കൊണ്ട് ഉണ്ടായതായി കാണണം.

വർഗീയ സംഘടനകളെ വിമർശിക്കുന്നത് ഏതെങ്കിലും മതത്തോട് ഉള്ള വിദ്വേഷമല്ലെന്ന് വ്യക്തമാക്കാൻ ശ്രമിക്കണം. ആർ.എസ്.എസിനെ എതിർക്കുന്നത് ഹിന്ദുവിനേയോ ജമാ അത്ത ഇസ്ളാമിയെയോ ലീഗിനേയോ  വിമർശിക്കുന്നത് ഇസ്ലാം വിരോധമല്ലെന്ന കാര്യവും വ്യക്തമാക്കണം.


കാസ പോലുള്ള സംഘടനകളുടെ വിദ്വേഷ പ്രചാരണം മനസിലാക്കി പ്രതിരോധിക്കണം. സ്ക്വാഡ് പുസ്തകം കരുതി ഓരോ വീടിനെക്കുറിച്ചും എഴുതണം. സ്ക്വാഡ് പ്രവർത്തനം അതാത് ദിവസം വിലയിരുത്തി മണ്ഡലം അടിസ്ഥാനത്തിൽ റിപ്പോർട്ട് തയ്യാറാക്കണം.


തദ്ദേശ തെരഞ്ഞെടുപ്പിൽ ഉയർന്ന് വന്ന ബി ജെ പി യെ പ്രതിരോധിക്കാൻ കോൺഗ്രസിനല്ലേ കഴിയുക ? സിപിഐ എം മുസ്ലീം വിരുദ്ധ സമീപനം ആണോ സ്വീകരിക്കുന്നത് ? എന്നീ ചോദ്യങ്ങളെ പ്രതിരോധിക്കൽ സർക്കാർ നടപടികൾ ഏതെങ്കിലും മുസ്ലീം വിരുദ്ധമാണോ എന്ന ചോദ്യം ഉയർത്തുക.

വർഗീയ പ്രസ്താവനകളും നിലപാടും ന്യൂനപക്ഷ സംരക്ഷണവും സി പി ഐ എമ്മും വന്യ ജീവി ആക്രമണം തടയുന്നതിൽ സർക്കാർ ഒന്നും ചെയ്തില്ലേ ? ജെ.ബി കോശി റിപ്പോർട്ട് എന്ത് കൊണ്ട് നടപ്പാക്കുന്നില്ല, സ്വകാര്യ സ്കൂളുകളിലെ നിയമനങ്ങൾ അംഗീകരിക്കാത്തത് ശരിയാണോ ?

നെല്ല് സംഭരിക്കുന്നതിൽ സർക്കാരിന് വീഴ്ച്ച വന്നില്ലേ ? സർക്കാർ കടക്കെണിയിലല്ലല്ലോ ? കേരളത്തിലെ യുവാക്കൾ ജോലി ലഭിക്കാത്തത് കൊണ്ട് നാട് വിടുകയല്ലേ ? ശബരി മല സ്വർണ്ണക്കൊള്ള ക്കേസിൽ സർക്കാരിന് പങ്കില്ലേ ?

cpm

എന്നാൽ പത്മകുമാറിനെതിരെ നടപടി എടുത്തില്ലല്ലോ ? സർക്കാർ ഓഫീസിൽ കാര്യങ്ങൾ നടക്കുന്നില്ലല്ലോ ? എഴുപത് വയസ് കഴിഞ്ഞവർക്ക് സൗജന്യ ചികിത്സ നൽകുന്ന കേന്ദ്ര പദ്ധതി എന്ത് കൊണ്ട് കേരളത്തിൽ നടപ്പാക്കുന്നില്ല,

സർക്കാരിൻ്റെ പൊതു സമീപനം, പോലീസ്, വിദ്യാഭ്യാസവും ആരോഗ്യവും ശാസ്ത്ര സാങ്കേതികം, ക്ഷേമ പദ്ധതികൾ, മത സൗഹാർദ്ദം, ഉദ്ദേശിച്ച കാര്യങ്ങൾ നടപ്പിലാക്കുന്നത്, കേന്ദ്ര സർക്കാരിനോടുള്ള സമീപനം,

പത്ത് വർഷം മുമ്പത്തേയും ഇപ്പോഴത്തേയും സാഹചര്യങ്ങളുടെ താരതമ്യം അങ്ങനെ പല തലക്കെട്ടുകളിലായി വിശദമായി നൽകുന്ന മാർഗ നിർദ്ദേശങ്ങളിലൂടെ ഗൃഹ സന്ദർശനം നടത്തി നിയമസഭാ തെരഞ്ഞെടുപ്പിൽ തിരിച്ച് വരവാണ് സിപിഐ എം ലക്ഷ്യമിടുന്നത്.

Advertisment