/sathyam/media/media_files/O37IKe2GN3RsEGdq8zk7.jpg)
കോട്ടയം: ശബരിമല സ്വര്‍ണ കൊള്ളയില്‍ പത്മകുമാര്‍ ചെയ്ത തെറ്റു മനസിലായിട്ടില്ല, വിവരങ്ങള്‍ ഇനിയും പുറത്തുവരാനുണ്ട്. ഉചിതമായ സമയത്ത് പാര്‍ട്ടി ഉചിതമായ നടപടിയെടുക്കും..
ഗൃഹസമ്പക്ക പരിപാടിയില്‍ ശബരിമല ശ്രീകോവിലിലെ ദ്വാരപാലക ശില്‍പങ്ങളില്‍നിന്നും സ്വര്‍ണം മോഷ്ടിച്ചു എന്ന കേസില്‍ ജയിലില്‍ കഴിയുന്ന ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാറിനെതിരെ സി.പി.എം നടപടി ഉണ്ടാകാത്താതിന്റെ കാരണങ്ങള്‍ നിരത്തിയാണു സംഘം വിശദീകരിക്കുന്നത്.
ആര്‍.എസ്.എസിന് ജമാഅത്തെ ഇസ്ലാമി, എസ്.ഡി.പിഐ എന്നിവയ്‌ക്കെതിരായ എതിരായ വിമര്‍ശനങ്ങള്‍ വിശ്വാസികള്‍ക്കെതിരെ അല്ലെന്നും സംഘം വിശദീകരിക്കുന്നുണ്ട്.
അതേമസയം, വെള്ളാപ്പള്ളി നടേശനും മുതിർന്ന സി.പി.എം നേതാക്കളും വിളിച്ചുകൂവുന്ന മുസ്ലിം വിദ്വേഷം അപകടകരമായ പോക്കാണ് എന്നും വീട്ടുകാര്‍ സംഘത്തിനു പറഞ്ഞു കൊടുക്കുന്നുണ്ട് എന്നാണു ലഭിക്കുന്ന വിവരം.
സംഘപരിവാറും കൂട്ടരും വിദ്വേഷം പുലമ്പുമ്പോള്‍ അതിനെതിരെ സി.പി.എം മിണ്ടാതിരിക്കുന്നതും നടപടി എടുക്കാത്തതും ജനങ്ങള്‍ ചോദിക്കുന്നുണ്ട്.
/filters:format(webp)/sathyam/media/media_files/2025/10/13/a-padmakumar-2025-10-13-18-41-13.jpg)
യു.ഡി.എഫ്, കോണ്‍ഗ്രസ് കുടുംബങ്ങളില്‍ എത്തുന്ന സി.പി.എം സംഘത്തെ വീട്ടിലെ സ്ത്രീകളാണു ചോദ്യങ്ങള്‍ ചോദിക്കുന്നത്. ശബരിമല സ്വര്‍ണ കൊള്ള, സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉള്‍പ്പടെ എണ്ണി എണ്ണി ചോദിക്കുന്നുണ്ട്.
അതേസമയം, വീടുകളില്‍ നിന്നു പ്രകോപനം ഉണ്ടായാല്‍ പോലും ജനങ്ങളുമായി ഒരു കാരണവശാലും തര്‍ക്കിക്കാന്‍ നില്‍ക്കരുത്. ജനങ്ങള്‍ എന്തു പറഞ്ഞാലും കേട്ടുനില്‍ക്കണം. ഇടക്കു കയറി സംസാരിക്കരുത്.
ക്ഷമാപൂര്‍വം മറുപടി പറയണമെന്നും വീടിനകത്തു കയറി വേണം സംസാരിക്കാന്‍ എന്നും സംസ്ഥാന നേതൃത്വം കീഴ്ഘടകങ്ങള്‍ക്ക് നല്‍കിയ സര്‍ക്കുലറില്‍ നിർദ്ദേശമുണ്ട്. ഇതു പാലിച്ചാണ് സംഘം വീടുകൾ കയറുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us