കൊല്ലം: കരുനാഗപ്പള്ളി കുലശേഖരപുരം നോർത്ത് സി.പി.എം ലോക്കൽ സമ്മേളനത്തിൽ കൂട്ടത്തല്ല്. നിരീക്ഷകരായി എത്തിയ സംസ്ഥാന കമ്മിറ്റി അംഗങ്ങളെ സമ്മേളന പ്രതിനിധികൾ പൂട്ടിയിട്ടു.
കരുനാഗപ്പള്ളി കുലശേഖരപുരം നോർത്ത് ലോക്കൽ സമ്മേളനത്തിനിടെയാണ് സംസ്ഥാന സമിതി അംഗങ്ങളായ സോമപ്രസാദ്, കെ.രാജഗോപാൽ എന്നിവരെ ഒരു വിഭാഗം പൂട്ടിയിട്ടത്.
ലോക്കൽ കമ്മിറ്റിയിലേക്ക് മത്സരം ഉണ്ടായതോടെ ഒരു വിഭാഗം പ്രതിഷേധിച്ചതാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്. തുടർന്ന് പ്രവർത്തകർ ചേരിതിരിഞ്ഞ് പ്രതിഷേധിക്കുകയായിരുന്നു.
ഇതിനിടെയാണ് നേതാക്കളെ പൂട്ടിയിട്ടത്. സ്ഥലത്ത് ഇപ്പോഴും സംഘർഷാവസ്ഥ തുടരുകയാണ്.
തർക്കത്തെ തുടർന്ന് കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റിക്ക് കീഴിലെ ഭൂരിഭാഗം ലോക്കൽ സമ്മേളനങ്ങളും പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല.