സി പി എമ്മിനെ കടന്നാക്രമിച്ച് കെ സി വേണുഗോപാൽ ; സിപിഎം പോലീസുകാരുടെ ആത്മവീര്യം തകര്‍ക്കുന്നുവെന്ന് കെസി വേണുഗോപാല്‍ എംപി. സംസ്ഥാനത്ത് പോലീസുകാര്‍ക്ക് നിയമം നീതിപൂര്‍വം നടപ്പിലാക്കാന്‍ കഴിയുന്നില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി

സിപിഎമ്മിന് വേണ്ടി രാഷ്ട്രീയ കൊലപാതകം നടത്തിയവര്‍ ജയിലില്‍ പ്രിവിലേജ്ഡ് ക്ലാസാണ്.

New Update
kc venugopal mp press meet-3

തിരുവനന്തപുരം :സിപിഎമ്മിന് ഗുണ്ടാപണി നടത്തുന്നവര്‍ക്കും കൊള്ള നടത്തുന്നവര്‍ക്കും മാത്രമാണ് കേരളത്തില്‍ പ്രിവിലേജുള്ളതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി.

Advertisment

ക്രമസമാധാന ചുമതല നിര്‍വഹിക്കുന്ന പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയാണ്. എന്നാല്‍ കുടുംബവുമായി സഞ്ചരിച്ച പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ സംരക്ഷിക്കുകയാണ് സര്‍ക്കാര്‍. 

പോലീസ് ഉദ്യോഗസ്ഥരുടെ ആത്മവീര്യം തകര്‍ക്കുന്ന നടപടിയാണിത്. പോലീസുകാര്‍ക്ക് നിയമം നീതിപൂര്‍വം നടപ്പിലാക്കാന്‍ കഴിയുന്നില്ല. 

സിപിഎമ്മിന് വേണ്ടി രാഷ്ട്രീയ കൊലപാതകം നടത്തിയവര്‍ ജയിലില്‍ പ്രിവിലേജ്ഡ് ക്ലാസാണ്. 

അവരെ കൊലയാളികളായി പിണറായി സര്‍ക്കാര്‍ കാണുന്നില്ല. നിയമസംവിധാനം നടപ്പാക്കാന്‍ സര്‍ക്കാരിന് താല്‍പ്പര്യമില്ല. 

അരാജകത്വത്തിലേക്കാണ് നാടിനെ പിണറായി സര്‍ക്കാര്‍ നയിക്കുന്നത്.

ഈ സര്‍ക്കാരിന്റെ പ്രവര്‍ത്തനം ഇടതുപക്ഷ ചിന്താഗതിക്കാരായ വ്യക്തികളുടെ മനസിന് വേദനയുണ്ടാക്കി.

അവരെല്ലാം അഭിപ്രായം പറയുമ്പോള്‍ അവര്‍ക്ക് ഇടതുപക്ഷത്ത് തുടരാന്‍ കഴിയാത്ത അവസ്ഥയാണ്. 

അങ്ങനെ പുറത്തുവരുന്നവരെ കോണ്‍ഗ്രസ് ഇരുകൈയ്യും നീട്ടി സ്വീകരിക്കുമെന്നും പ്രേംകുമാറുമായി ബന്ധപ്പെട്ട ചോദ്യത്തിന് കെസി വേണുഗോപാല്‍ മറുപടി നല്‍കി.


കുറച്ചുനാളുകളായി  കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സഹകരിക്കുന്ന വ്യക്തിയല്ല മണിശങ്കര്‍ അയ്യര്‍.   വ്യക്തിപരമായ അഭിപ്രായമാണ് മണിശങ്കര്‍ അയ്യര്‍ പങ്കുവെച്ചതെന്നും വ്യക്തമാക്കി.

പാര്‍ട്ടിയുടെ അഭിപ്രായം  എഐസിസി കമ്യൂണിക്കേഷന്‍സ് വിഭാഗം  പറഞ്ഞിട്ടുണ്ടെന്നും കെസി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാരില്‍നിന്ന് ലഭിക്കേണ്ട തുക സമയബന്ധിതമായി ലഭിക്കാത്തതിലെ മനോവിഷമം കാരണമാണ് കര്‍ഷക ശ്രീ അവാര്‍ഡ് നേടിയ കര്‍ഷകന്‍ ജീവനൊടുക്കിയത് എന്നാണ്  വാര്‍ത്തകളിലൂടെ മനസിലാക്കാന്‍ കഴിഞ്ഞത്. 

സങ്കടകരമാണ് കേരളത്തിലെ കര്‍ഷകരുടെ അവസ്ഥ. പാലക്കാട് നെല്‍കര്‍ഷകരുമായി താന്‍ നടത്തിയ കൂടിക്കാഴ്ചയില്‍ അവര്‍ അനുഭവിക്കുന്ന പ്രയാസം നേരിട്ട് മനസിലാക്കിയതാണ്. 

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് കേന്ദ്രസര്‍ക്കാരിന്റെ സബ്‌സിഡി ഉള്‍പ്പെടെ ലഭിച്ചിരുന്ന തുകയില്‍ നിന്ന് രണ്ടുരൂപ കുറച്ചിരിക്കുകയാണ് പിണറായി സര്‍ക്കാര്‍.

ഇപ്പോള്‍ സംസ്ഥാനം അധിക ബോണസായി നല്‍കുന്ന 6.31 രൂപയും നിര്‍ത്തലാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കി.കടക്കെണിയില്‍ കഴിയുന്ന കര്‍ഷകന് ഫലത്തില്‍ ഇരുട്ടിയാണിതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

Advertisment