Advertisment

സി​പി​എം തൊ​ടി​യൂ​ര്‍ ലോ​ക്ക​ല്‍ സ​മ്മേ​ള​നം കൈ​യാ​ങ്ക​ളിയിൽ അവസാനിച്ചതോടെ വീണ്ടും സ​മ്മേ​ള​നം നി​ർ​ത്തി​വ​ച്ചു. സംഘർഷമുണ്ടായത് ലോ​ക്ക​ൽ ക​മ്മി​റ്റി​യി​ലേ​ക്ക് മ​ത്സ​രം വേ​ണ​മെ​ന്ന ആ​വ​ശ്യം ഉയർന്നതോടെ. ബാ​ര്‍ മു​ത​ലാ​ളി​യെ​യും കു​ബേ​ര കേ​സി​ലെ പ്ര​തി​യെ​യും നേ​തൃ​ത്വം പാ​ന​ലി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യ​തിൽ പ്രതിഷേധം ഉയർത്തി പ്ര​തി​നി​ധി​ക​ൾ

New Update
cpm flag tripura

കൊ​ല്ലം: സി​പി​എം തൊ​ടി​യൂ​ര്‍ ലോ​ക്ക​ല്‍ സ​മ്മേ​ള​ന​ത്തി​ല്‍ കൈ​യാ​ങ്ക​ളി. ലോ​ക്ക​ൽ ക​മ്മി​റ്റി​യി​ലേ​ക്ക് മ​ത്സ​രം വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​താ​ണ് കൈ​യാ​ങ്ക​ളി​യി​ലേ​ക്ക് എ​ത്തി​യ​ത്.

Advertisment

സ​മ്മേ​ള​ന​ത്തി​ൽ കൈ​യാ​ങ്ക​ളി ഉ​ണ്ടാ​യ​തോ​ടെ സ​മ്മേ​ള​നം നി​ർ​ത്തി​വ​ച്ചു. ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് തൊ​ടി​യൂ​ര്‍ ലോ​ക്ക​ല്‍ സ​മ്മേ​ള​നം നി​ർ​ത്തി​വ​യ്ക്കു​ന്ന​ത്.

ബാ​ര്‍ മു​ത​ലാ​ളി​യെ​യും കു​ബേ​ര കേ​സി​ലെ പ്ര​തി​യെ​യും നേ​തൃ​ത്വം പാ​ന​ലി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യ​താ​ണ് പ്ര​തി​നി​ധി​ക​ളെ പ്ര​കോ​പി​പ്പി​ച്ച​ത്. തു​ട​ർ​ന്ന് മ​ത്സ​രം വേ​ണ​മെ​ന്ന് ആ​വ​ശ്യം ഉ​യ​രു​ക​യാ​യി​രു​ന്നു.

മ​ത്സ​രം ന​ട​ന്നാ​ല്‍ ഔ​ദ്യോ​ഗി​ക പാ​ന​ലി​ലെ ബ​ഹു​ഭൂ​രി​പ​ക്ഷം പേ​രും പ​രാ​ജ​യ​പ്പെ​ടു​മെ​ന്ന് ബോ​ധ്യ​പ്പെ​ട്ട​തോ​ടെ നേ​തൃ​ത്വം മ​ത്സ​രം ത​ട​യാ​ന്‍ ശ്ര​മി​ച്ച​തോ​ടെ​യാ​ണ് പ്ര​ശ്‌​നം ഉ​ണ്ടാ​യ​ത്.

നേ​തൃ​ത്വ​ത്തി​ന്‍റെ പാ​ന​ലി​നെ​തി​രെ മ​ത്സ​രി​ക്കാ​ന്‍ വ​ന്നാ​ല്‍ പാ​ര്‍​ട്ടി​യി​ല്‍ നി​ന്ന് പു​റ​ത്താ​ക്കു​മെ​ന്ന് നേ​തൃ​ത്വം താ​ക്കീ​ത് ന​ല്‍​കി​യ​തോ​ടെ​യാ​ണ് സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്.

Advertisment