/sathyam/media/media_files/JKCrk8ACQUI8ArSJhoPX.jpg)
കണ്ണൂർ: ക​ണ്ണ​പു​ര​ത്ത് ശോ​ഭാ​യാ​ത്ര ക​ഴി​ഞ്ഞ് മ​ട​ങ്ങു​ക​യാ​യി​രു​ന്ന ബി​ജെ​പി പ്ര​വ​ർ​ത്ത​ക​നെ വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഭ​വ​ത്തി​ൽ സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ അ​റ​സ്റ്റി​ൽ.
ക​ല്യാ​ശേ​രി മ​ണ്ഡ​ലം ക​രി​ക്കാ​ട്ടെ ബി​ജെ​പി ബൂ​ത്ത് പ്ര​സി​ഡ​ന്‍റ് ബാ​ബു​വി​നാ​യി​രു​ന്നു (32) തി​ങ്ക​ളാ​ഴ്ച രാ​ത്രി വെ​ട്ടേ​റ്റ​ത്. ക​ണ്ണ​പു​രം സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി അ​രു​ൺ ബാ​ബു, സ​ബി​ൻ, റി​തി​ൻ എ​ന്നി​വ​രെ​യാ​ണ് ക​ണ്ണ​പു​രം സി​ഐ​യും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്.
ശ്രീ​കൃ​ഷ്ണ ജ​യ​ന്തി ആ​ഘോ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഘോ​ഷ​യാ​ത്ര തു​ട​ങ്ങു​ന്ന​തി​ന് തൊ​ട്ടു​മു​ന്പ് കോ​ല​ത്ത് വ​യ​ലി​ൽ വ​ച്ച് ഒ​രു സം​ഘം അ​നൗ​ൺ​സ്മെ​ന്‍റ് വാ​ഹ​നം അ​ടി​ച്ചു ത​ക​ർ​ക്കു​ക​യും പ്ര​വ​ർ​ത്ത​ക​രെ മ​ർ​ദി​ക്കു​ക​യും ചെ​യ്തി​രു​ന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us