സി.പി.എമ്മിനെ തിരിഞ്ഞുകൊത്തി 'ഇസ്ലാമോഫോബിയ'. യു.പി.എ സർക്കാരിലെ മുസ്ലിം ലീഗിന്റെ പ്രാതിനിധ്യത്തിൽ ലീഗിനെതിരെ അച്യുതാനന്ദന്റെ വർഗീയ പരാമർശം ചർച്ചയാവുന്നു. അന്ന് ലീഗിനെ പിന്തുണച്ച എൻ.എസ്.എസ് നടപടിയും ചൂടേറിയ ചർച്ച

New Update
vs leage

തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സി.പി.എമ്മിനെ തിരിഞ്ഞുകൊത്തി ഇസ്ലാമോഫോബിയ.

Advertisment

കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പിലും ജമാഅത്തെ ഇസ്ലാമി അടക്കമുള്ളവരുടെ വോട്ടു വാങ്ങി ജയിച്ച സി.പി.എം നിലവിൽ ലീഗിനും മറ്റ് സംഘടനകൾക്കുമെതിരെ നടത്തുന്ന രൂക്ഷ വിമർശനം അവർക്ക് തിരിച്ചടിയായിട്ടുണ്ട്.


മുമ്പും ഇത്തരത്തിലുള്ള വിമർശനം സി.പി.എമ്മിന്റെ നേതൃതലത്തിൽ നിന്നു തന്നെ ഉണ്ടായിട്ടുണ്ട്. 2004ൽ സി.പി.എമ്മിന്റെ മുതിർന്ന നേതാവും മുൻമുഖ്യമന്ത്രിയുമായ വി.എസ് അച്യുതാനന്ദൻ തന്നെ ഇത്തരത്തിൽ വിമർശനം ഉയർത്തിയിരുന്നു.


2004ൽ കേന്ദ്രത്തിൽ അധികാരത്തിലെത്തിയ യു.പി.എ സർക്കാരിൽ ലീഗ് പ്രതിനിധിയായ ഇ.അഹമ്മദിന് നൽകിയ മന്ത്രിസ്ഥാനത്തെ ചൊല്ലിയായിരുന്നു വിമർശനം.

9cd45894-2c2f-439a-bbc3-12160dd5cc86

വർഗീയ കക്ഷിയായ ലീഗിന് മരന്തിസഭയിൽ പ്രാതിനിധ്യം നൽകിയത് ശരിയായില്ലെന്നും ജനങ്ങളുടെ ചങ്കിന് നേരെ ഉണ്ടായ കുത്തായി മാത്രമേ നടപടിയെ കാണാനാവൂ എന്നുമായിരുന്നു വി.എസിന്റെ പ്രസ്താവന.

ഭൂരിപക്ഷ വർഗീയവാദികൾ വെല്ലുവിളികൾ ഉയർത്തുന്ന കാലഘട്ടമാണിത്. എൻ.ഡി.എ സർക്കാരിന്റെ കൊടും വർഗീയതയ്‌ക്കെതിരെയാണ് ജനങ്ങൾ വോട്ട് ചെയ്തത്.


കോഴിക്കോട്ടും മഞ്ചേരിയിലും മറ്റുമുള്ള മുസ്ലീം ജനവിഭാഗങ്ങൾ ഇത്തവണ മതനിരപേക്ഷതയ്ക്കാണ് വോട്ട് ചെയ്തത്. അത് കോൺ്രഗസിനോ ലീഗിനോ ആയിരുന്നില്ല. 


മത നിരപേക്ഷതയ്ക്ക് അനുകൂലമായി ജനങ്ങൾ ചിന്തിച്ചു തുടങ്ങുമ്പോൾ അതിനെ നിരുത്സാഹപ്പെടുത്തുന്ന തീരുമാനമാണ് കോൺഗ്രസ് നേതൃത്വത്തിന്റേത് എന്നായിരുന്നു വി.എസ് വ്യക്തമാക്കിയത്. 

75a9a472-6550-4b34-bb02-921473329b8f

എന്നാൽ അന്ന് മുസ്ലീംലീഗിനും യു.ഡി.എഫിനും പിന്തുണയുമായി എൻ.എസ്.എസ് നേതൃത്വം രംഗത്തിറങ്ങിയിരുന്നു. ഘടകകക്ഷിയെന്ന നിലയിൽ മുസ്ലീം ലീഗിന് മരന്തിസ്ഥാനം നൽകിയതിൽ അപകാതയില്ലെന്നാണ് അന്നത്തെ എൻ.എസ്.എസ് ജനറൽ സെക്രട്ടറിയായിരുന്ന പി.കെ നാരായണ പണിക്കർ തുറന്നടിക്കുകയും ചെയ്തിരുന്നു.

നിലവിൽ സമാനമായ വിവാദമാണ് രൂപപ്പെട്ടിരിക്കുന്നത്. മന്ത്രിസഭയിൽ അംഗമായ സജി ചെറിയാൻ നടത്തിയ പ്രസ്താവന വിവിധ മുസ്ലീം സംഘടനകളെ സി.പി.എമ്മിനെതിരെ തിരിച്ചിട്ടുണ്ട്. നിലവിൽ എൻ.എസ്.എസ് ലീഗിനെ എതിർത്തിട്ടുമില്ല.

Advertisment