പപ്പന് പാർട്ടിയുടെ പരിരക്ഷ. സ്വർണ്ണക്കൊള്ളയിൽ പത്മകുമാറിനെ സംരക്ഷിച്ച് സി.പി.എം. എം.വി ഗോവിന്ദൻ പങ്കെടുത്ത ജില്ലാ കമ്മിറ്റിയിൽ പ്രശ്‌നമുന്നയിക്കപ്പെട്ടെങ്കിലും തൽക്കാലം നടപടി വേണ്ടെന്ന് സെക്രട്ടറി. കുറ്റാരോപിതൻ എന്ന വാദത്തിൽ ഉറച്ച് നിൽക്കാൻ സി.പി.എം. അയ്യപ്പന്റെ പൊന്നു കട്ടവർക്ക് ജനം മാപ്പ് നൽകില്ലെന്ന എഫ്.ബി പോസ്റ്റുമായി രാഹുൽ മാങ്കൂട്ടം

ചില കമ്മറ്റിയംഗങ്ങൾ വിഷയം ഉന്നയിച്ചെങ്കിലും തൽക്കാലം പത്മകുമാർ കറ്റാരോപിതനാണെന്നും കുറ്റം ചെയ്‌തെന്ന് തെളിഞ്ഞാൽ നടപടിയെടുക്കാമെന്ന വാദമാണ് എം.വി ഗോവിന്ദൻ ആവർത്തിച്ചത്.

New Update
padmakunar and mv govindan

തിരുവനന്തപുരം : സ്വർണ്ണക്കൊള്ളയിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റും സി.പി.എം ജില്ലാക്കമ്മറ്റിയംഗവുമായ എ.പത്മകുമാറിന് കവചമൊരുക്കി സി.പി.എം. വിഷയത്തിൽ പാർട്ടി ജില്ലാക്കമ്മിറ്റിയിൽ നിന്ന് ഇപ്പോൾ പുറത്താക്കേണ്ടതില്ലെന്ന നിലപാടിലാണ് പാർട്ടിയുള്ളത്. ഇന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ സാന്നിധ്യത്തിൽ ചേർന്ന പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗത്തിലാണ് നിലവിൽ പത്മകുമാറിനെതിരെ നടപടി വേണ്ടെന്ന് സി.പി.എം തീരുമാനിച്ചത്.

Advertisment

padmakumar

എംഎൽഎയായി പ്രവർത്തിക്കാമെന്ന് കരുതേണ്ട: എം. വി. ഗോവിന്ദൻ | cpim state  Secretary MV Govindan says on Rahul mamkootathil suspended from party  membership sexual allegationതാൻ മുഖ്യമരന്തിയെ കണ്ടിട്ടാണ് യോഗത്തിനെത്തിയത്. ഇപ്പോൾ ഇക്കാര്യത്തിൽ നടപടിയിലേക്ക് പോയാൽ തദ്ദേശത്തിരഞ്ഞെടുപ്പിൽ അത് ചർച്ചയാവുമെന്നതാണ് മുഖ്യമരന്തിയുടെയും നിലപാട്. പാർട്ടി വിശ്വസിച്ചേൽപ്പിച്ച കാര്യത്തിൽ പത്മകുമാർ നീതി പുലർത്തിയില്ല.

അന്വേഷണസംഘം കുറ്റപത്രം നൽകിയ ശേഷം അത് വിലയിരുത്തി കുറ്റക്കാരനെങ്കിൽ നടപടി എടുക്കാമെന്നാണ് ഗോവിന്ദൻ വ്യക്തമാക്കിയത്. എന്നാൽ വിഷയം ജില്ലാ കമ്മിറ്റിയിൽ ചർച്ചയായില്ലെന്നാണ് ഗോവിന്ദൻ മാധ്യമങ്ങളോട് വ്യക്തമാക്കിയത്. 

kadakampalli surendran a padmakumar

പത്മകുമാറിനെ പ്രകോപിപ്പിച്ചാൽ മുൻ ദേവസ്വം മ്രന്തി കടകംപള്ളി സുരേന്ദ്രന്റെയടക്കം നിരവധി പേരുകൾ പുറത്തുവരുമോ എന്ന ആശങ്കയും സി.പി.എം സംസ്ഥാന നേതൃത്വത്തിനുണ്ട്. അതുകൊണ്ട് തന്നെ നിലവിലെ എസ്.ഐ.ടിയുടെ നടപടി പാർട്ടി ചർച്ചയാക്കേണ്ടതില്ലെന്നതാണ് സി.പി.എം നിലപാട്. ഉണ്ണികൃഷ്ണൻ പോറ്റി സ്‌പോൺസറായി എത്തിയത് അന്ന് മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രൻ വഴിയാണെന്ന തരത്തിൽ പത്മകുമാർ പ്രത്യേക അന്വേഷണസംഘത്തിന് മൊഴി നൽകിയിരുന്നു.

താൻ ദേവസ്വം ബോർഡ് അദ്ധ്യക്ഷനായി ചുമതലയേൽക്കും മുമ്പ് തന്നെ പോറ്റിക്ക് ശബരിമലയിൽ നല്ല സ്വാധീനമുണള്ടായിരുന്നുവെന്നും അതിന് പിന്നിൽ ആരാണെന്ന് അന്വേഷിക്കണമെന്നുമാണ് പത്മകുമാർ ഉയർത്തുന്ന വാദം. വിഷയങ്ങളിൽ വ്യക്തത വരുത്താൻ എസ്.ഐ.ടി കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമെന്ന് ഉറപ്പാണ്. അതുകൊണ്ട് തന്നെ പത്മകുമാറിനെ കൂടുതൽ പ്രകോപിപ്പിക്കേണ്ടെന്ന നിലപാടിലാണ് സി.പി.എം ഉള്ളത്.

തദ്ദേശത്തിരഞ്ഞെടുപ്പിൽ പത്മകുമാറിന്റെ അറസ്റ്റ് പ്രതിസന്ധിയുണ്ടാക്കില്ലെന്നതാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കൂടി പങ്കെടുത്ത പത്തനംതിട്ടയിലെ പാർട്ടി ജില്ലാ കമ്മിറ്റിയുടെ വിലയിരുത്തൽ. എന്നാൽ വിഷയത്തിൽ സി.പി.എം കൂടുതൽ 
്രപതിരോധത്തിലായിക്കൊണ്ടിരിക്കുകയാണ്.

a padmakumar

അന്വേഷണസംഘം കൃത്യമായ തെളിവുകളോടെയാണ് പത്മകുമാറിനെ അറസ്റ്റ് ചെയ്തത് . എന്നിട്ടും പാർട്ടി പത്മകുമാറിന് കവചമൊരുക്കുന്നത് യു.ഡി.എഫ് തിരഴെഞ്ഞടുപ്പ് പ്രചാരണത്തിൽ ചർച്ചയാക്കും. ഇതിനിടെ സി.പി.എമ്മിനെ രൂക്ഷമായി വിമർശിച്ച് രാഹുൽ മാങ്കുട്ടം ഫേസ്ബുക്കിൽ പങ്ക് വെച്ച കുറിപ്പും ശ്രദ്ധേയമായിട്ടുണ്ട്. 

അയ്യപ്പന്റെ പൊന്നു കട്ട കേസിൽ എസ്.ഐ.ടി അറസ്റ്റ് ചെയ്ത പത്തമകുമാറിന് എതിരെ സി.പി.എം നടപടി എടുത്തോ എന്ന ചോദ്യമുയർത്തിയാണ് പോസ്റ്റിട്ടിരിക്കുന്നത്. പത്മകുമാർ ഒറ്റയ്ക്കല്ലെന്നും നടപടിയെടുത്താൽ പത്മകുമാർ പലരുടെയും പേരുകൾ പുറത്ത് പറയുമെന്നും അയ്യപ്പന്റെ പൊന്നു കട്ടവർക്ക് ജനം മാപ്പ് തരില്ലെന്നും കുറിപ്പിൽ പറയുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം


അയ്യപ്പന്റെ പൊന്നു കട്ട കേസിൽ SIT അറസ്റ്റ് ചെയ്ത പത്തമകുമാറിന് എതിരെ CPIM നടപടി എടുത്തോ?


എടുത്തില്ല...നടപടി എടുക്കാത്തതിന്റെ കാരണം അയ്യപ്പന്റെ പൊന്നു കട്ടത് പത്മകുമാർ ഒറ്റയ്ക്കല്ല. പത്മകുമാറിന് എതിരെ നടപടി എടുത്താൽ പത്മകുമാറിന്റെ നാവ് പൊന്തും. ആ നാവ് അനക്കിയാൽ പത്മകുമാർ പാർട്ടിയിലെ ദൈവതുല്യന്റെ പേര് പറയും. പത്മകുമാറിന്റെ ദൈവം ആരാണെന്നും ദേവഗണങ്ങൾ ആരൊക്കെയാണെന്നും പത്തനംതിട്ടക്കാർക്ക് നന്നായിട്ട് അറിയാം.


പത്മകുമാറിൽ നിന്ന് ദേവസ്വം മന്ത്രിയുടെയോ മുൻ മന്ത്രിയുടെയോ പേര് SIT ക്ക് കിട്ടിയാൽ മാത്രമേ ഇജകങ പത്മകുമാറിന് എതിരെ നടപടി എടുക്കൂ. 
പത്മകുമാറിനെ SIT അറസ്റ്റ് ചെയ്തതിന്റെ ക്രെഡിറ്റ് മുഖ്യമന്ത്രിക്ക് കൊടുക്കാൻ വിജയൻ സേനാ വല്ലാതെ കഷ്ടപ്പെടുന്നുണ്ട്. അല്ലയോ സേനാംഗങ്ങളെ, ടകഠ ശ്രീ വിജയന്റെ നിയന്ത്രണത്തിൽ അല്ല ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ നിയന്ത്രണത്തിലാണ്, അതിനാൽ SIT ആഗ്രഹിച്ചാലും ശ്രമിച്ചാലും പത്മകുമാറിന്റെ അറസ്റ്റ് ഒഴിവാക്കാൻ കഴിയില്ല. അല്ലെങ്കിൽ കടകംപള്ളിയേം വാസവനെയും സഹായിക്കുന്ന SIT പത്മകുമാറിനെയും സഹായിക്കുമാരുന്നു.
അയ്യപ്പന്റെ പൊന്നു കട്ടവർക്ക് ജനം മാപ്പ് തരില്ല...
സ്വാമി ശരണം

Advertisment