ശശി തരൂരിനുള്ള സി.പി.എം ഓഫർ കെട്ടുകഥയെന്ന് സൂചന. പരാതികൾ പരിഹരിക്കാൻ കൂടിക്കാഴ്ച്ചയ്ക്ക് തരൂരിനെ ക്ഷണിച്ച് രാഹുൽ ഗാന്ധി. സി.പി.എമ്മുമായി ചർച്ച നടന്നിട്ടില്ലെന്ന് സൂചന. തരൂരിന്റെ ദുബായ് യാത്ര മുൻകൂട്ടി നിശ്ചയിച്ചത്

New Update
shashi tharoor

തിരുവനന്തപുരം : ശശി തരൂർ എം.പിയുമായി സി.പി.എം ചർച്ച നടത്തിയെന്നത് വെറും കെട്ടുകഥയെന്ന് സൂചന. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വാർത്തകൾ സൃഷ്ടിക്കപ്പെടുന്നുവെന്നാണ് കോൺരഗസ് നേതൃത്വം കരുതുന്നത്. തരൂർ ദുബായിലേക്ക് പോയതുമായി ബന്ധപ്പെട്ടാണ് പല തരത്തിലുള്ള നിറം പിടിപ്പിച്ച കഥകൾ പുറത്ത് വരുന്നത്.

Advertisment

 പിണറായി വിജയന്റെ മാസ്റ്റർ പ്ലാനാണ് തരൂരിന്റെ യാത്രയ്ക്ക് പിന്നിലെന്നും പുതിയ പാർട്ടി രൂപീകരിച്ച് എൽഡിഎഫിലേക്ക് വരികയാ ണെങ്കിൽ നിയമസഭയിൽ 15 സീറ്റുകൾ സി.പി.എം വാഗ്ദാനം ചെയ്തുവെന്നുമാണ് പ്രചരിക്കുന്ന വാർത്തകൾ. ഇതിന് പുറമെ മുന്നണിയിൽ സിപിഐക്ക് തുല്യമായ പരിഗണനയും ഉറപ്പുനൽകിയെന്നും പറയപ്പെടുന്നു. എന്നാൽ ഇത് വസ്തുതാ വിരുദ്ധ പ്രചാരണമായാണ് കോൺഗ്രസ് വിലയിരുത്തുന്നത്.

shashi tharoor

തരൂരുമായി ചർച്ച നടത്താൻ പിണറായിയുമായി അടുപ്പമുള്ള വ്യവസായിയെ നിയോഗിച്ചുവെന്നും പുറത്ത് വന്ന വാർത്തകളിൽ പറയുന്നു. ഇത് രവി പിള്ളയാണെന്ന് ചിലരും യൂസഫലിയാണെന്ന് മറ്റ് ചിലരും വ്യാഖ്യാനിക്കുന്നുമുണ്ട്. എന്നാൽ തരൂർ ദുബായിലേക്ക് പോയത് എമിറേറ്റ്‌സ് ലിറ്ററേച്ചർ ഫെസ്റ്റിവലിൽ പങ്കെടുക്കാനാണെന്നതാണ് വാസ്തവമെന്നും പറയപ്പെടുന്നു. ഇതിനിടയിൽ എന്തെങ്കിലും ചർച്ചകൾ നടക്കുമോ എന്നതിലും സ്ഥിരീകരണമില്ല.

കേരളകോൺഗ്രസിന് 13 സീറ്റുകളും സി.പി.ഐക്ക് 21 സീറ്റുകളും മറ്റ് ഘടകകക്ഷികൾക്ക് എല്ലാമായി 15 സീറ്റുകളുമാണ് സി.പി.എം നൽകിയിരിക്കുന്നത്. 77 സീറ്റുകളിലാണ് സി.പി.എം മത്സരിക്കുന്നത്. ഇനിയും 15 സീറ്റുകൾ തരൂരിന് നൽകാൻ എവിടെ നിന്ന് കണ്ടെത്തുമെന്നാണ് ഉയരുന്ന ചോദ്യം. 

Shashi Tharoor among 7 MPs to brief nations on India-Pakistan conflict

ഇതിനിടെ എറണാകുളത്ത് മഹാപഞ്ചായത്തിന് എത്തിയ  രാഹുൽ ഗാന്ധിയുടെ സന്ദർശന വേളയിൽ ഉണ്ടായ അവഗണനയിൽ തരൂർ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട രപശ്‌നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കുന്നതിനും തരൂരിനെ അടുപ്പിച്ച് നിർത്തുന്നതിനും 28ന് രാഹുലുമായി കൂടിക്കാഴ്ച്ച  തരൂർ നടത്തുമെന്നും വാർത്തകളുണ്ട്.

Advertisment