തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനൊരുങ്ങാന്‍ സിപിഎം.. സ്ഥാനാര്‍ഥി നിര്‍ണയം നവംബര്‍ അഞ്ചിനകം പൂര്‍ത്തിയാക്കാൻ പാര്‍ട്ടി നിര്‍ദേശം.

യുവാക്കള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കണമെന്നും സിപിഎം സംസ്ഥാന നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട്

New Update
CPM

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനൊരുങ്ങാന്‍ സിപിഎം. സ്ഥാനാര്‍ഥി നിര്‍ണയം നവംബര്‍ അഞ്ചിനകം പൂര്‍ത്തിയാക്കാനാണ് പാര്‍ട്ടി നിര്‍ദേശം.

Advertisment

ജില്ലാ കമ്മിറ്റികള്‍ക്കാണ് സംസ്ഥാന നേതൃത്വം നിര്‍ദേശം നല്‍കിയിരിക്കുന്നത്. വിജയസാധ്യതയാകണം സ്ഥാനാര്‍ഥി നിര്‍ണയത്തിന്റെ മാനദണ്ഡം.

cpi cpm

യുവാക്കള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കണമെന്നും സിപിഎം സംസ്ഥാന നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ യോജിപ്പോടെ തീരുമാനമെടുക്കണമെന്നാണ് ജില്ലാ കമ്മിറ്റികളോട് പാര്‍ട്ടി നേതൃത്വം നിര്‍ദേശിച്ചിരിക്കുന്നത്.

എല്‍ഡിഎഫ് എന്ന നിലയില്‍ സീറ്റ് വിഭജനത്തിന്റെ കാര്യത്തിലും സ്ഥാനാര്‍ഥി നിര്‍ണയത്തിന്റെ കാര്യത്തിലും യോജിപ്പിന്റെ അന്തരീക്ഷം നിലനിര്‍ത്തണം.

 പൊതുസ്വീകാര്യതയുള്ള, പാര്‍ട്ടിയോടും മുന്നണിയോടും അടുപ്പമുള്ളവരുമായവരെ എതിരാളികള്‍ സ്ഥാനാര്‍ഥികളായി സ്വന്തമാക്കാതിരിക്കാന്‍ ജാഗ്രത വേണമെന്നാണ് മറ്റൊരു സുപ്രധാന നിര്‍ദേശം.

പൊതു സ്വതന്ത്രരേയും മറ്റും സ്ഥാനാര്‍ഥികളായി പരിഗണിക്കാം. എന്നാല്‍ എസ്ഡിപിഐ. ജമാഅത്തെ ഇസ്ലാമി, ബിജെപി തുടങ്ങിയ സംഘടനകളുമായി ബന്ധമുള്ള ആരേയും സ്ഥാനാര്‍ഥികളായി നിര്‍ത്തരുതെന്നും കൃത്യമായി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Advertisment