എറണാകുളം: സി.പി.എം. സമ്മേളനം കൊല്ലത്ത് കഴിഞ്ഞപ്പോള്‍ ഞാന്‍ സി.പി.എം. നെക്കുറിച്ചും പിണറായി വിജയനെക്കുറിച്ചും പറഞ്ഞത് ശരിവയ്ക്കപ്പെട്ടിരിക്കുകയാണെന്നും, കേരളത്തിലെ സി.പി.എം പിണറായി സ്തുതിപാടകരുടെ മാത്രം പാര്‍ട്ടി ആയി ചുരുങ്ങി എന്നും തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന കണ്‍വീനര്‍ പി.വി. അന്‍വര്‍ പറഞ്ഞു.
https://www.facebook.com/share/v/1UiXjx6ewF/
കാലാകാലങ്ങളായി പാര്‍ട്ടിക്ക് വേണ്ടി ചോര ചിന്തിയ സീനിയര്‍ നേതാക്കളെ ഒഴിവാക്കി പുതുമുഖങ്ങളെ രംഗത്തിറക്കുന്നത് മരുമകനെ പിന്‍ഗാമി ആക്കാനാണെന്നും അന്‍വര്‍ ആരോപിച്ചു.
കേരളാ കോണ്‍ഗ്രസ് ഡെമോക്രാറ്റിക് സംസ്ഥാന നേതൃയോഗം വൈറ്റില അനുഗ്രഹാ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുക ആയിരുന്നു അദ്ധേഹം. പാര്‍ട്ടി ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍ അദ്ധ്യക്ഷത വഹിച്ചു.
വര്‍ക്കിങ്ങ് ചെയര്‍മാന്‍ ഡോ. ദിനേശ് കര്‍ത്ത മുഖ്യ പ്രസംഗം നടത്തി. സംഘടന ചുമതലയുള്ള വൈസ് ചെയര്‍മാന്‍ പ്രഫ. ബാലു ജി വെള്ളിക്കര, ഓഫീസ്ചാര്‍ജ് ജനറല്‍ സെക്രട്ടറി ലൗജിന്‍ മാളിയേക്കല്‍, തുണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന കോര്‍ഡിനേറ്റര്‍ ഹംസ പുറക്കാട്ടില്‍, എം.എ.ഹമീദ്, അഡ്വ.സെബാസ്സ്റ്റിയന്‍ മണിമല, ജോയി സി. കാപ്പന്‍, ശിവപ്രസാദ് ഇരവിമംഗലം,കെ.എ ജയദേവന്‍, എല്‍.ആര്‍. വിനയചന്ദ്രന്‍, രാജേഷ് ഉമ്മന്‍ കോശി, ജോജോ പനക്കല്‍, ഗണേഷ് ഏറ്റുമാനൂര്‍, അഡ്വ.ഷൈജു കോശി, ഉണ്ണി ബാലകൃഷ്ണന്‍, ഷൈജു മാഞ്ഞിലാ, ജോബിന്‍ തെക്കാട്ടില്‍, തോമസ് കൊട്ടരത്തില്‍, അഡ്വ. മഞ്ചൂ കെ.നായര്‍, ബിജു കണിയാമല, രമ പോത്തന്‍കോട്, ബിബിന്‍ ശൂരനാടന്‍, ബിജു മാധവന്‍, നോബി ജോസ്, വിനോദ് പൂങ്കുന്നം, രാധക്യഷ്ണന്‍ ഗുരുവായൂര്‍, സാബു പനങ്ങാടന്‍, സന്തോഷ് മൂക്കിലിക്കാട്ട്, എ.പി. ബൈജു, സന്തോഷ് വി.കെ, കെ.എം. കുര്യന്‍, സി.എം. ജേക്കബ് തുടങ്ങിയവര്‍ പ്രസംഗിച്ചു.