/sathyam/media/media_files/2025/03/31/7XxpVoNpCnzNNQwSdesU.jpg)
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയുടെ കാരണം മനസിലാക്കി മുന്നോട്ട് പോകാനാണ് സിപിഎം തയ്യാറെടുക്കുന്നത്. ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന പ്രക്ഷോഭ സമയത്ത് പാർട്ടിക്ക് പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ വൻ പരാജയമുണ്ടായി.
എന്നാൽ പിന്നീട് ഗൃഹ സമ്പർക്കവുമായി രംഗത്തിറങ്ങിയ സിപിഎം നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയം നേടി. വിശ്വാസികളുടെ വേദന ഉൾക്കൊണ്ട് പാർട്ടി മാപ്പ് പറയുന്ന രീതിയിലെ പ്രചാരണം കൊണ്ട് സിപിഎമ്മിന് ഗുണമുണ്ടായി എന്നാണ് വിലയിരുത്തൽ, അതിന് സമാനമായി വീടുകൾ കയറി വീണ്ടും പ്രചാരണം നടത്തുന്നതിനാണ് സിപിഎം തയ്യാറെടുക്കുന്നത്.
സംസ്ഥാന സർക്കാരിനെതിരായ രോഷം ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ജനങ്ങൾ പ്രകടിപ്പിച്ചെന്നും ഇനി നിയമസഭാ തെരഞ്ഞെടുപ്പിൽ ആ സാഹചര്യമാകില്ലെന്നും ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിയാൽ ഗുണം ചെയ്യുമെന്നും സിപിഎം കണക്ക് കൂട്ടുന്നു.
ശബരിമല സ്വർണ്ണക്കൊള്ളയിൽ ഉപ്പ് തിന്നവർ വെള്ളം കുടിക്കട്ടേ എന്ന നിലപാട് സ്വീകരിക്കാൻ പോലും സിപിഎം തയ്യാറാകും. അതേസമയം തൊഴിലുറപ്പ് പദ്ധതിയെ അട്ടിമറിച്ചെന്ന് ആരോപിച്ച് കേന്ദ്രസർക്കാരിനെതിരെയും വൻ പ്രതിഷേധം സിപിഎം സംഘടിപ്പിക്കും.
യുഡിഎഫിനേയും ബിജെപിയേയും തുറന്നെതിർത്ത് മുന്നോട്ട് പോയാൽ ഗുണം ചെയ്യുമെന്നാണ് സിപിഎം വിലയിരുത്തൽ, ഗൃഹ സമ്പർക്കം, വാർഡ് തല സമ്മേളനം അങ്ങനെ നിരവധി പ്രചാരണ പരിപാടികളുമായി ജനങ്ങൾക്കിടയിലേക്ക് സിപിഎം ഇറങ്ങുമ്പോൾ അത് കൊണ്ട് ഇടത് സർക്കാരിൻ്റെ ഹാട്രിക് ഭരണം തന്നെയാണ് അവർ ലക്ഷ്യമിടുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us