/sathyam/media/media_files/2026/01/06/kadakampalli-surendran-vk-prasanth-2026-01-06-19-05-57.jpg)
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ സിപിഎം സ്ഥാനാർത്ഥി നിർണ്ണയ ചർച്ചയിലേക്ക് കടന്നിരിക്കുകയാണ്. സംസ്ഥാനത്ത് ബിജെപി ഏറ്റവും കൂടുതൽ സാധ്യത കല്പിക്കുന്ന നിയമസഭാ മണ്ഡലങ്ങളിൽ ഒന്നായ വട്ടിയൂർക്കാവിൽ നിന്ന് എംഎൽഎ വി.കെ പ്രശാന്തിനെ മാറ്റുന്നത് സംബന്ധിച്ച ആലോചനയും സിപിഐഎമ്മിൽ നടക്കുന്നതായാണ് വിവരം.
ശബരിമല സ്വർണ്ണക്കൊള്ളയിൽ എസ്.ഐ.ടി ചോദ്യം ചെയ്ത മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ മാറ്റി കഴക്കൂട്ടത്ത് വി.കെ. പ്രശാന്തിനെ മത്സരിപ്പിക്കാനാണ് സിപിഐഎമ്മിൽ ചർച്ച നടക്കുന്നത്.
ബിജെപി പ്രതീക്ഷ വെച്ച് പുലർത്തുന്ന വട്ടിയൂർക്കാവിൽ നിന്ന് ജനകീയനെന്ന് പാർട്ടി വിശേഷിപ്പിക്കുന്ന സിറ്റിങ് എംഎൽഎയെ മാറ്റുന്നത് ബിജെപിയെ സഹായിക്കാനാണോ എന്ന സംശയം ഉയർന്നിട്ടുണ്ട്.
സിപിഎം - ബിജെപി ധാരണയെന്ന കോൺഗ്രസ് ആരോപണവും ഈ നീക്കത്തിൽ കൂടുതൽ ബലപ്പെടും . കടകംപള്ളി സുരേന്ദ്രനെ മാറ്റി നിർത്തിയാൽ സ്വർണ്ണക്കൊള്ളയിലെ ആരോപണങ്ങൾ ശരിവെയ്ക്കുന്നത് പോലെയാകില്ലേ എന്ന ചോദ്യവും ഉയർന്നിട്ടുണ്ട്.
എന്തായാലും മത്സര രംഗത്ത് ഉറപ്പായും ഉണ്ടാകുമെന്ന് ധാരണയിലെത്തിയ മന്ത്രിമാരോടും എംഎൽഎമാരോടും നേതാക്കളോടും മണ്ഡലത്തിൽ സജീവമാകാൻ സിപിഐഎം നിർദേശം നൽകിയിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us