New Update
/sathyam/media/media_files/2025/12/13/rak-2025-12-13-17-06-26.jpg)
കണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പില്‍ സിപിഎം ശക്തികേന്ദ്രമായ മുണ്ടേരി പഞ്ചായത്ത് പ്രസിഡന്റ് എ അനിഷക്ക് തോല്‍വി.
Advertisment
ഒന്‍പതാം വാര്‍ഡായ പാറോത്തുംചാലില്‍ മത്സരിച്ച എല്‍ഡിഎഫ് സ്ഥാനാര്‍ഥി അനിഷ യുഡിഎഫിലെ പി അഷ്‌റഫിനോട് 105 വോട്ടിനാണ് തോറ്റത്.
സിപിഎം ജില്ലാ സെക്രട്ടറി കെ കെ രാഗേഷിന്റെ തട്ടകമാണ് മുണ്ടേരി പഞ്ചായത്ത്. കെകെ രാഗേഷിന്റെ സഹോദര ഭാര്യയായ അനിഷയെ സ്ഥാനാര്‍ഥിയാക്കിയതില്‍ പാര്‍ട്ടിക്കുള്ളില്‍ കടുത്ത പ്രതിഷേധമുയര്‍ന്നിരുന്നു.
ഇതേത്തുടര്‍ന്ന് മുണ്ടേരി പഞ്ചായത്തില്‍ സിപിഎമ്മിന് റിബല്‍ സ്ഥാനാര്‍ഥിയുമുണ്ടായി.
വി കെ മാലിനിയാണ് സിപിഎം വിമതയായി മത്സരിച്ചത്. പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങള്‍ തരണം ചെയ്യുന്നതിനായി കെ കെ രാഗേഷ് നേരിട്ട് ഇറങ്ങിയിട്ടും സഹോദര ഭാര്യയായ അനിഷ തോറ്റത് സിപിഎമ്മിന് വന്‍ തിരിച്ചടിയായി മാറിയിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us