മുതിർന്ന നേതാക്കളെയടക്കം കളത്തിലിറക്കാൻ സിപിഎം; ജി സുധാകരനെയും എകെ ബാലനേയും മത്സര രംഗത്തിറക്കാൻ ആലോചന; ബിജെപിയുടെ വളർച്ചയ്ക്ക് തടയിടാൻ ആറ്റിങ്ങലിൽ എകെ ബാലനെ മത്സരിപ്പിച്ചേക്കും

തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ മണ്ഡലത്തിൽ എകെ ബാലനെ മത്സരിപ്പിക്കുന്ന കാര്യം സിപിഎം പരിഗണിക്കുകയാണ്. ജില്ലയിലെ ബിജെപിയുടെ വളർച്ചയ്ക്ക് തടയിടാൻ ആറ്റിങ്ങൽ മണ്ഡലത്തിൽ മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കണമെന്നാണ് സിപിഎം വിലയിരുത്തൽ. 

New Update
ak balan g sudhakaran
Listen to this article
0.75x1x1.5x
00:00/ 00:00

തിരുവനന്തപുരം: ഇക്കുറി നിയമസഭാ തെരഞ്ഞെടുപ്പിൽ തോൽക്കാൻ പാടില്ല എന്ന തീരുമാനമാണ് സിപിഎമ്മിൻ്റേത്. 

Advertisment

മുതിർന്ന നേതാക്കൾ, പരിചയ സമ്പന്നർ, യുവാക്കൾ അങ്ങനെ പരമാവധി വിജയ സാധ്യതയുള്ള സ്ഥാനാർത്ഥികളെ മത്സരിപ്പിക്കാനാണ് സിപിഎം നീക്കം നടത്തുന്നത്. 


പാർട്ടി ചുമതലകളിൽ നിന്ന് പ്രായപരിധി മാനദണ്ഡത്തെ തുടർന്ന് ഒഴിവാക്കപ്പെട്ട സിപിഎം നേതാക്കളായ ജി സുധാകരനേയും എകെ ബാലനേയും മത്സരരംഗത്ത് ഇറക്കുന്നതിനാണ് സിപിഎമ്മിൽ ആലോചന നടക്കുന്നത്. 


തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ മണ്ഡലത്തിൽ എകെ ബാലനെ മത്സരിപ്പിക്കുന്ന കാര്യം സിപിഎം പരിഗണിക്കുകയാണ്. ജില്ലയിലെ ബിജെപിയുടെ വളർച്ചയ്ക്ക് തടയിടാൻ ആറ്റിങ്ങൽ മണ്ഡലത്തിൽ മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കണമെന്നാണ് സിപിഎം വിലയിരുത്തൽ. 

നിലവിലെ എംഎൽഎ ഒഎസ് അംബിക കഴിഞ്ഞ തവണ മികച്ച വിജയമാണ് നേടിയത്. എന്നാൽ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ ആറ്റിങ്ങൽ നിയമസഭാ മണ്ഡലത്തിൽ വി മുരളീധരൻ മുന്നിലെത്തിയത് സിപിഎമ്മിനെ ഞെട്ടിച്ചിരുന്നു. 


ബിജെപി വളർച്ച കൈവരിക്കുകയാണെന്ന് മനസിലാക്കിയാണ് എകെ ബാലനെപ്പോലെ ഒരു മുതിർന്ന നേതാവിനെ മത്സര രംഗത്തിറക്കാൻ സിപിഎം ആലോചിക്കുന്നത്. 


വിജയ സാധ്യത കണക്കിലെടുത്തുള്ള തീരുമാനം എന്നതിനപ്പുറം രാഷ്ട്രീയമായി ഗുണം ചെയ്യുന്ന തീരുമാനമാകും ഇക്കാര്യത്തിലുണ്ടാവുക എന്നാണ് സിപിഎം നേതാക്കൾ നൽകുന്ന വിവരം.

Advertisment