/sathyam/media/media_files/2026/01/15/cpm-convension-2026-01-15-17-41-03.jpg)
തിരുവനന്തപുരം: മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി കേന്ദ്ര സർക്കാർ അട്ടിമറിക്കുകയാണെന്ന് ആരോപിച്ച് സിപിഎം വൻ പ്രക്ഷോഭം സംഘടിപ്പിക്കുകയാണ്.
പാർട്ടി സ്വന്തം നിലയ്ക്കും വർഗ്ഗ - ബഹുജന സംഘടനകളെ അണി നിരത്തിയുമാണ് പ്രക്ഷോഭം സംഘടിപ്പിക്കുന്നത്. സിഐടിയു, അഖിലേന്ത്യാ കിസാൻ സഭ, കർഷക തൊഴിലാളി യൂണിയൻ എന്നീ സംഘടനകളെ രംഗത്തിറക്കിയാണ് സിപിഎമ്മിൻ്റെ പ്രതിഷേധ പരിപാടികൾ.
കേന്ദ്രസർക്കാരിനെതിരെ നടത്തുന്ന പ്രക്ഷോഭത്തിൻ്റെ ഭാഗമായി ലോക് ഭവന് മുന്നിൽ എൻആർഇജി വർക്കേഴ്സ് യൂണിയൻ ധർണ്ണ നടത്തി.
തൊഴിലുറപ്പ് നിയമം അട്ടിമറിച്ച് തൊഴിൽ ഇല്ലാതാക്കി പദ്ധതി നടത്തിപ്പിന്റെ ബാധ്യത സംസ്ഥാനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുന്ന കേന്ദ്രസർക്കാർ നടപടിക്കെതിരെയാണ് എൻആർഇജി വർക്കേഴ്സ് യൂണിയൻ ലോക്ഭവൻ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചത്.
ധർണ്ണ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. വിഷയത്തിൽ കോൺഗ്രസ് രാജ്യ വ്യാപക പ്രക്ഷോഭം സംഘടിപ്പിക്കുമ്പോഴാണ് സിപിഎം വർഗ്ഗ ബഹുജന സംഘടനകളെ രംഗത്തിറക്കി പ്രതിഷേധ പരിപാടികൾ നടത്തുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us