ഹിന്ദു വോട്ട് ബിജെപിയിലേക്ക് പോകുന്നതിന് തടയിടാൻ സിപിഎം; എകെ ബാലൻ്റെ ജമാ അത്തെ ഇസ്ലാമി പ്രസ്താവനയിൽ നിന്ന് സിപിഎം നീക്കം തിരിച്ചറിഞ്ഞ് ബിജെപി മറു തന്ത്രം മെനയുന്നു; ശബരിമല സ്വർണ്ണക്കൊള്ളയിലെ തന്ത്രിയുടെ അറസ്റ്റിലെ ബിജെപി നിലപാട് ഹൈന്ദവ വോട്ട് ബാങ്ക് ലക്ഷ്യമിട്ട്

മുസ്ലിം ലീഗ് യുഡിഎഫിലെ ശക്തമായ ഘടക കക്ഷിയാണ്. ഈ സാഹചര്യത്തിൽ ലീഗിനെ വർഗ്ഗീയതയുടെ ചാപ്പകുത്തി ഹൈന്ദവ വോട്ട് സ്വന്തമാക്കാൻ സിപിഎം തുനിഞ്ഞിറിങ്ങമ്പോൾ അത് ബിജെപിക്കാണ് നഷ്ടങ്ങളുണ്ടാക്കുക. 

New Update
party flags
Listen to this article
0.75x1x1.5x
00:00/ 00:00

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളയിൽ തന്ത്രി രാജീവർക്കെതിരായ കേസ് നിയമവഴിയിലൂടെ പരിഹരിക്കപ്പെടേണ്ട വിഷയമാണ്. നിയമം അതിൻ്റെ രീതിയിൽ പോകുമ്പോഴും പൊതു സമൂഹത്തിന് ചില സംശയങ്ങൾ ഉണ്ട്. 

Advertisment

സ്വർണ്ണക്കൊള്ള നടന്നപ്പോൾ ദേവസ്വം ഭരിച്ച മന്ത്രിമാർ, ഹൈക്കോടതി നിയമിച്ച കമ്മീഷണർ എന്നിവരെ ഒക്കെ ഒഴിവാക്കിയ നടപടി സംശയാസ്പദമാണ് എന്ന് ബിജെപി നേതാവ് സന്ദീപ് വാചസ്പതി പറയുമ്പോൾ ആ നിലപാട് ഹൈന്ദവ വികാരം മുതലെടുക്കുക എന്ന ലക്ഷ്യത്തോടെ തന്നെയാണ് എന്നുറപ്പാണ്. 


sandeep vachaspathi

ലീഗിൻ്റെ പിൻബലത്തിൽ മുസ്ലിം വോട്ട് യുഡിഎഫിന് ഒപ്പം നിൽക്കുമ്പോൾ സിപിഎമ്മും ബിജെപിയും തമ്മിൽ ഹിന്ദു വോട്ടിന് വേണ്ടിയാണ് പോരാട്ടം. 

യുഡിഎഫ് അധികാരത്തിൽ വന്നാൽ ജമാ അത്തെ ഇസ്ലാമി ആഭ്യന്തര വകുപ്പ് ഭരിക്കുമെന്ന സിപിഎം നേതാവ് എ.കെ ബാലൻ്റെ പ്രസ്താവന ഹിന്ദുവോട്ട് ലക്ഷ്യം വെച്ച് തന്നെയാണ്. 

ak balan


യുഡിഎഫ് അധികാരത്തിൽ വന്നാൽ സുപ്രധാന വകുപ്പുകൾ ലീഗ് ഭരിക്കുമെന്ന പ്രചാരണവുമായി ഇത് കൂടി ചേർത്ത് വെയ്ക്കണം. 


മുസ്ലിം ലീഗ് യുഡിഎഫിലെ ശക്തമായ ഘടക കക്ഷിയാണ്. ഈ സാഹചര്യത്തിൽ ലീഗിനെ വർഗ്ഗീയതയുടെ ചാപ്പകുത്തി ഹൈന്ദവ വോട്ട് സ്വന്തമാക്കാൻ സിപിഎം തുനിഞ്ഞിറിങ്ങമ്പോൾ അത് ബിജെപിക്കാണ് നഷ്ടങ്ങളുണ്ടാക്കുക. 

ഈ തിരിച്ചറിവാണ്. ശബരിമല സ്വർണ്ണ കൊള്ളക്കേസിൽ തന്ത്രി അറസ്റ്റിലായപ്പോൾ ബിജെപി സ്വീകരിച്ച നിലപാട്.

Advertisment